Friday, January 2, 2009

ശൂര്‍പ്പണഖ

ഇരുണ്ട രാത്രിയിലെ
വരണ്ട നിലാവില്‍
ഉദ്ധൃതവികാരങ്ങള്‍
പൊരുള്‍ തേടിയലയവേ
അഴിഞ്ഞ ചേലത്തുമ്പിലൊ-
രൊറ്റനാണയം

മരവിച്ച കൈകളില്‍
ഛേദിച്ച കുചങ്ങളിലെ
കൊഴുത്ത രക്തം;
തേങ്ങലില്‍ കണ്ട മുഖം
ബീഭത്സം, മുറിഞ്ഞ നാസിക.

അവള്‍ പറഞ്ഞു
ഞാന്‍ ശൂര്‍പ്പണഖ,
നീയറുത്തുമാറ്റി-
യതെന്‍ സ്ത്രീത്വം
നിന്നെ പിന്‍തുടരുക
എന്റെ ജീവിതം.

അവതാരങ്ങളിറങ്ങാത്ത
രാത്രികളില്‍
അഴിഞ്ഞ മടിക്കുത്തില്‍
ആയുസ്സെത്താതെ മരിച്ചു
വീണ വികാരങ്ങളില്‍
നീയണഞ്ഞുപോകും;
എന്‍ മാറിടത്തില്‍ നിന്നുതിര്‍ന്നു
വീഴുന്ന രക്തത്തുള്ളികള്‍പോല്‍...

10 comments:

തേജസ്വിനി said...

അവള്‍ പറഞ്ഞു
ഞാന്‍ ശൂര്‍പ്പണഖ,
നീയറുത്തുമാറ്റി-
യതെന്‍ സ്ത്രീത്വം
നിന്നെ പിന്‍തുടരുക
എന്റെ ജീവിതം.

Ranjith chemmad / ചെമ്മാടൻ said...

dear friend,
Please check the below lik
and let me know what's going on there...
http://bliss-of-solitude.blogspot.com/2008/06/blog-post.html

വികടശിരോമണി said...

സംഭവം കൊള്ളാം.ക്ലിഷേയായ കാവ്യവിഷയം എന്നതാണുപ്രശ്നം.പിന്നെ കൂടുതൽ വാക്കുകളും.

തേജസ്വിനി said...

ക്ഷമിക്കുക രഞ്ജിത്ത്..അത് എന്റെ കവിതയല്ല, അജിത്തിന്റെ (എന്റെ ഭര്‍ത്താവാണ്) കവിതയാണ്..പുള്ളിയുടെ എനിക്കിഷ്ടപ്പെട്ട കവിതകള്‍ എന്റെ ബ്ലോഗ്ഗിലിട്ടത് തെറ്റായിപ്പോയി എന്ന് ഞങ്ങളെ അറിയാവുന്ന പല ബ്ലോഗ്ഗര്‍മാരും പറയുകയുണ്ടായി...അതിനു ക്ഷമ ചോദിക്കുന്നു, അത് വലിയ ഒരു തെറ്റാണെങ്കില്‍...

മാണിക്യം said...

“അവതാരങ്ങളിറങ്ങാത്ത
രാത്രികളില്‍
അഴിഞ്ഞ മടിക്കുത്തില്‍
ആയുസ്സെത്താതെ മരിച്ചു
വീണ വികാരങ്ങളില്‍
നീയണഞ്ഞുപോകും...”
.............. ശക്തമായ വരികള്‍
തേജസ്വിനി & അജിത് ഇഷ്ടായി ഈ കവിത..
പുതുവത്സരാശംസകള്‍ !

Ranjith chemmad / ചെമ്മാടൻ said...

നന്ദി, ഈ വിശദീകരണത്തിന്, ക്ഷമിക്കുക തെറ്റിദ്ധരിച്ചതില്‍.....

തേജസ്വിനി said...

രണ്‍ജിത്ത്...
ക്ഷമ ചോദിക്കേണ്ടത് ഞാനല്ലേ?
ചോദിക്കുന്നു...
തെറ്റും ശരിയും ചികഞ്ഞല്ല, മറിച്ച്
ഇഷ്ടം സൂക്ഷിക്കുന്നവര്‍ക്കിടയില്‍ ഇങ്ങനെ ചെയ്യേണ്ടിയിരുന്നില്ല എന്ന തോന്നലിലാണ് ക്ഷ്മ ചോദിക്കുന്നത്..
ക്ഷമിക്കുക.

സുമയ്യ said...

നല്ല കവിത തന്നെ...വായിക്കാന്‍ അവസരം കിട്ടിയതില്‍ നന്നി പരയുന്നു.

ജെ പി വെട്ടിയാട്ടില്‍ said...

"ഇരുണ്ട രാത്രിയിലെ വരണ്ട നിലാവില്‍ ഉദ്ധൃതവികാരങ്ങള്‍ പൊരുള്‍ തേടിയലയവേ അഴിഞ്ഞ ചേലത്തുമ്പിലൊ- രൊറ്റനാണയം മരവിച്ച കൈകളില്‍ ഛേദിച്ച കുചങ്ങളിലെ കൊഴുത്ത രക്തം; തേങ്ങലില്‍ കണ്ട മുഖം ബീഭത്സം, മുറിഞ്ഞ നാസിക. അവള്‍"
>>>>>>>>>>
vaayichaalum vaayichaalum mathi varunnillaaaaaaaaaaaaaaaaaa

Sureshkumar Punjhayil said...

Nannayirikkunnu... Bhavukangal...!!!