Sunday, July 10, 2011

മൂളിപ്പാട്ടുകള്‍ പറയാതിരിക്കുന്നത്....

മുന്നിലെ പിരിയുന്ന പാതകളില്‍
വിടപറയാതെ മറുവഴിതേടിയവന്‍
തൊണ്ടയില്‍ മരിച്ചുവീണ നിലവിളിപോല്‍
സ്മൃതികളില്‍ ജനിച്ച്, മൃതിയടയുന്നനേരം
മനതാരില്‍ ആരോ തേങ്ങുന്നു;
'നീയൊരു മൂളിപ്പാട്ടുമാത്രം!'

അറിയാത്ത വരികളുടെ
പൊരുള്‍ തേടാതെ മൂളുന്ന
പാട്ടിനെ ജനിമൃതികളുടെ
ബാന്ധവം തേടിയെത്താറില്ല!

മൂളുന്ന പാട്ടുകള്‍ക്ക്
ഈണം മാത്രം സ്വന്തം;
അര്‍ത്ഥവും അക്ഷരങ്ങളും
വികാരവുമില്ല; സ്വത്വവും!

ഇടവേളകളിലെ അര്‍ത്ഥശൂന്യ-
മൂളലില്‍ അര്‍ദ്ധമാം വരികള്‍
പൂരണം നേടുന്നു;വെങ്കിലും
ചായം തേച്ച അക്ഷരങ്ങള്‍
മങ്ങിമറയുന്നുണ്ടാവുമെന്നറിയുക!

പാടട്ടെയിനിയൊരു മേഘമല്‍ഹാര്‍
കറുത്ത പ്രണയമേഘം പെയ്തൊഴിഞ്ഞ്
വെളിച്ചത്തുരുത്തുകള്‍ പരക്കട്ടെ;
പ്രണയം മൂളിപ്പാട്ടായ് പിന്നെയും പടരുവോളം!

24 comments:

തേജസ്വിനി said...

പഴയ ഒരു കുറിപ്പില്‍ പിന്നെയും പതിരു ചേര്‍ത്തത്....

അറിയാത്ത വരികളുടെ
പൊരുള്‍ തേടാതെ മൂളുന്ന
പാട്ടിനെ ജനിമൃതികളുടെ
ബാന്ധവം തേടിയെത്താറില്ല!

ഫൈസല്‍ said...

നന്നായിട്ടുണ്ട് എനിക്ക് ഈ വരികള്‍ ഇഷ്ട്ടായി


അറിയാത്ത വരികളുടെ
പൊരുള്‍ തേടാതെ മൂളുന്ന
പാട്ടിനെ ജനിമൃതികളുടെ
ബാന്ധവം തേടിയെത്താറില്ല!

ഭ്രാന്തനച്ചൂസ് said...

ഹും..ഒരു പുതു ഉണ്മേഷം കാണുന്നുണ്ട് വരികളില്‍. ഒരു പക്ഷേ സാഹചര്യങ്ങളുടെ വേലിയേറ്റമാവാം അല്ലേ??? പൊതുവേ കാണാറുള്ള ആ ക്ലീഷേ അങ്ങ് ഒഴിവാക്കിയതില്‍ സന്തോഷം.

നന്നായി തേജ്.....!!!

തേജസ്വിനി said...

നന്ദി ഫൈസല്‍, അച്ചൂസ്....

S Varghese said...

മൂളുന്ന പാട്ടുകള്‍ക്ക്
ഈണം മാത്രം സ്വന്തം;
:=)

the man to walk with said...

അര്‍ദ്ധമാം വരികള്‍
പൂരണം നേടുന്നു;വെങ്കിലും
ചായം തേച്ച അക്ഷരങ്ങള്‍
മങ്ങിമറയുന്നുണ്ടാവുമെന്നറിയുക..

All the Best

Joseph John said...

കവിത നന്നായിട്ടുണ്ട് . അഭിനന്ദനങ്ങള്‍

yousufpa said...

ഇഷ്ടപ്പെട്ട വരികൾ..നന്നായിരിക്കുന്നു.

Unknown said...

വരികള്‍ ഇഷ്ടമായി..

മഴത്തുള്ളികള്‍ said...

കറുത്ത പ്രണയമേഘം പെയ്തൊഴിഞ്ഞ്
വെളിച്ചത്തുരുത്തുകള്‍ പരക്കട്ടെ;
പ്രണയം മൂളിപ്പാട്ടായ് പിന്നെയും പടരുവോളം!-കറുത്ത മേഘം പെയ്യിക്കുന്ന പ്രണയം ആവോളം പെയ്യുന്നുണ്ട് ഈ കവിതയില്‍...അഭിനന്ദനങ്ങള്‍..

വിജയലക്ഷ്മി said...

nalla kavitha...enikkishtaayi...

സിജി സുരേന്ദ്രന്‍ said...

കൊള്ളാം ട്ടോ തേജാ, പക്ഷേ പഴയ തീവ്രത അനുഭവിക്കാന്‍ കഴിയാത്തപോലെ.....!

Sudhi|I|സുധീ said...

Good, as usual...

( A comment after a long gap ;) )

ജെ പി വെട്ടിയാട്ടില്‍ said...

തേജസ്വിനിയുടെ കവിതകള്‍ വായിച്ചിട്ടൊരുപാട് നാളായി.
ഇപ്പോള്‍ ജോലിയൊക്കെ ആയിക്കാണും അല്ലേ? പട്ടാമ്പിയില്‍ തന്നെയല്ലേ.

ആദില്‍ said...

smrithipuranam.blogspot.com

Unknown said...

അപ്രത്യക്ഷമായോ? :)

സൗഗന്ധികം said...

ഇനിയർത്ഥശൂന്യമെങ്കിലു,മീ വാഴ്വിതിൽ-
ച്ചില നേരങ്ങളിൽ,മൂളിപ്പോകുന്നു
പാട്ടതു ഞാനുമറിയാതെ..അറിയാതെ..

നല്ല കവിത

ശുഭാശംസകൾ....

സബീന ഷാജഹാന്‍ said...

നന്നായിട്ടുണ്ട്

സലീം കുലുക്കല്ലുര്‍ said...

നന്നായി ...

Melvin Joseph Mani said...
This comment has been removed by the author.
Melvin Joseph Mani said...

കവിത ഇഷ്ടമായി!!! :)
ഇതെഴുതുമ്പോൾ രാവിലെ കേട്ട പാട്ട് ഞാൻ മൂളികൊണ്ടേയിരിക്കുന്നു, എന്നെ വിട്ടുപോകാത്ത ചില ഓർമ്മകൾ പോലെ!! :)
ഇനിയും ഈ വഴി വരുമ്പോൾ കാണാം !!!

Unknown said...

നീലാംബരി അതിമനോഹരം.ഓംകാരം മതിക്കെട്ടുകള്‍ വിട്ട് യാത്ര തുടരുമ്പോള്‍ ഈ കവിത മൌനം വിട്ടുണരട്ടെ.ഭാവുകങ്ങള്‍...

ഫൈസല്‍ ബാബു said...

നല്ല വരികള്‍ ,,,നീലാംബരിയില്‍ ആദ്യമായാണ് എന്ന് തോന്നുന്നു , വീണ്ടും വരാം ,

Sudhi|I|സുധീ said...

Ormankal!