Friday, May 21, 2010

അമാവാസി

ഇരുട്ടുമൂടിയ ആശുപത്രിവരാന്തകളില്‍
മറ്റൊരു ശില്പമായ് ഇരുന്നവന്റെ
നിറഞ്ഞ മിഴികളില്‍തങ്ങാതെ വീണുടഞ്ഞ
നിമിഷങ്ങള്‍ക്ക്, ആയുസ്സ് ഇത്തിരിദൂരം!

ഇറ്റുവീഴുന്ന നിമിഷത്തുള്ളികളില്‍
ജീവിതം ജീര്‍ണ്ണിച്ചുപോവുമെന്നു നീ!
മരുന്നുകുപ്പികള്‍ നിറഞ്ഞ കിടക്കയില്‍
കൊഴിയുന്ന നിമിഷങ്ങളുടെ വിലാപം!

സ്നേഹമഴയുടെ അക്ഷരങ്ങള്‍കുറിച്ച്
എന്റെ മരണാഭിരതിയുടെ ഇരുട്ടിലേയ്ക്ക്
മിന്നലിന്‍ വെളിച്ചമായ് വന്ന നീയറിഞ്ഞീല,
‘ഇടി‘യുടെ ജീവിതാഭിരതിയെന്നെ കരയിപ്പിച്ചത്!

ജന്മദിനങ്ങളിലെന്നെ തേടിയെത്തിയ
അക്ഷരങ്ങളിലെന്നും തേടിയത് നിന്നെ;
വന്നില്ല നീ; സ്നേഹത്തിന്റെ മധുരം
പുരണ്ട നിന്റെ ശബ്ദവും അക്ഷരങ്ങളും!

നിന്റെ മിഴികളില്‍ എന്നോ നിറഞ്ഞ ജലം
ജന്മാന്തരങ്ങളുടെ ജന്മദിനമൊരുക്കുന്നുവിന്നും!
ഇടിമിന്നല്‍വെളിച്ചത്തില്‍ ഇരുട്ടുചാലിക്കുന്ന
ഏതോ രാത്രികളില്‍ മഴ തേങ്ങുന്നു;

താരയെ സ്നേഹിക്കാനാവാത്ത സൂര്യന്
സ്നേഹിക്കാനാവുമോ അമാവാസിയെ?

മഴയുടെ ആര്‍ത്തനാദമിരമ്പിയ ഒരു
അമാവാസിയില്‍ ജനിച്ചവള്‍ക്ക് കൂട്ട്;
മാനത്തെ വെളിച്ചത്തുരുത്തിന്‍ ജനാല
തുറക്കാന്‍ വൃഥാ ശ്രമിക്കും താരകള്‍ മാത്രം‍!

12 comments:

തേജസ്വിനി said...

പ്രിയപ്പെട്ട എന്റെ ഏട്ടന്....

മഴത്തുള്ളികള്‍ said...

താരയെ സ്നേഹിക്കാനാവാത്ത സൂര്യന്
സ്നേഹിക്കാനാവുമോ അമാവാസിയെ?

-good lyrics

വിജയലക്ഷ്മി said...

mole:ithu kavithayo?atho jeevithamo?entho vallaathe manassil kollunnoo enthaanu parayendathu ?ariyilla..

വീകെ said...

കവിത നന്നായിരിക്കുന്നു...
എങ്കിലും ഈ നീറ്റൽ സഹിക്കുന്നില്ലാട്ടൊ..
ആശംസകൾ...

Vinodkumar Thallasseri said...

ഏറെ നാളായി ബ്ളോഗില്‍ കയറാന്‍ കഴിഞ്ഞിരുന്നില്ല. രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ കുന്നുകൂടിയതെല്ലാം ഒന്നൊന്നായി ചികഞ്ഞുമാറ്റി. ഒടുവിലേക്ക്‌ മാറ്റിവെച്ചതായിരുന്നു, തേജസ്വിനിയുടെ കവിതകള്‍.

കവിതകളില്‍ ആവര്‍ത്തിച്ചു വരുന്ന വിഷയത്തെക്കുറിച്ച്‌, മൂഡിനെക്കുറിച്ച്‌ ഞാന്‍ മുമ്പ്‌ എഴുതിയിരുന്നു. പുതിയ മൂന്നു കവിതകളും ആശ്വാസം തരുന്നു. 'ശൂന്യതയുടെ ഗണിതം' പ്രത്യേകിച്ചും. പക്ഷേ കവിതയുടെ മൂഡ്‌ ഇപ്പോഴും മാറുന്നില്ല.

ഈ പതിവില്‍ നിന്നുമാറി ഇനിയും നല്ല കവിതകള്‍ വരുന്നതും കാത്തിരിക്കുന്നു.

രാജേഷ്‌ ചിത്തിര said...

നന്നായി..

രാജേഷ്‌ ചിത്തിര said...
This comment has been removed by the author.
mukthaRionism said...

നല്ല കവിത...

Unknown said...

മഴയാണ് എല്ലാ ഇടത്തും വിഷയം അല്ലെ

മഴത്തുളളി said...

nannayittund

മഴത്തുളളി said...

nannayittund

Sunilkumar PERUMARATH said...

കവിത വളരെ സുന്ദരമാണ് .. മഴക്കാറു ഒഴിഞ്ഞു പോയ ആകാശം .. ഈ ആകാശം സന്ധ്യയാണോ ..പ്രഭാതമാണോ .. അറിയില്ലാ ... എങ്കിലും തിരയുകയാണ് സമയസൂചിക