Saturday, May 1, 2010

മിഴിനീര്‍മഴപ്പൂക്കള്‍

മേഘമല്‍ഹാര്‍ സംഗീതമുതിര്‍ത്ത
ഇടവപ്പാതിരാത്രികളില്‍
വേനലില്‍ വറ്റാതെ സൂക്ഷിച്ച
പ്രണയത്തിന്റെ സമര്‍പ്പണം!

വിങ്ങുന്ന മാനം പൊഴിച്ച
ഉപ്പുകലരാത്ത മിഴിനീര്‍
ഭ്രാന്തമായ് രമിച്ച്, കുഴികളില്‍
നിറഞ്ഞൊഴുകിയൊരു പുഴയാ-
യൊടുങ്ങി,യാഴിയില്‍ ചേരും!

വറ്റിവരളുന്ന നീറുന്ന വേദനയില്‍
മാനം കൈകള്‍ നീട്ടിവിളിക്കുന്നു,
പിന്നെയും! യാത്രയാവാതെ വയ്യ-
പ്രണയം വിളിക്കുന്ന നേരം; പോവുക...!

വീണ്ടുമൊരു പ്രണയകാലം തേടി
ഈറന്‍ മാറാതെ, രതിയുണര്‍ത്തി
കുഴികളില്‍ ഉഴറാതൊഴുകീടും മഴ
അറിഞ്ഞീടുമോ താണ്ടുന്ന പാതകള്‍‍..?

പാതകള്‍ മഴയെയറിയുമെന്നൊരു മൊഴി
വഴിയറിയാതാരെയോ കാത്തിരിക്കുന്നു!

13 comments:

പാവപ്പെട്ടവൻ said...

വറ്റിവരളുന്ന നീറുന്ന വേദനയില്‍
മാനം കൈകള്‍ നീട്ടിവിളിക്കുന്നു,
പിന്നെയും! യാത്രയാവാതെ വയ്യ-
പ്രണയം വിളിക്കുന്ന നേരം; പോവുക...!

മനോഹരം വഴികള്‍ ,വരികള്‍ ആശംസകള്‍

anupama said...

Dear Tej,
Good Evening!beautiful poem!
Mazha thediyulla pathayorathu koode,
Manassil pranaya varnangalum peri,
Njanum varunnu,ente swantham nattilekku...................:)
Oru kuppivalakilukkavumayi........
enikkayi oru pathayoram kandu pidikkan...........
mounam mathram kootulla oru pathayoram..........
Sasneham,
Anu

Sudhi|I|സുധീ said...

വളരെകാലമായി ഈ വഴി വന്നിട്ട്...
പഠനം... പ്രണയം... ജോലി... ജീവിതം... എല്ലാത്തിന്റെയും ഇടയില്‍... :)

വീണ്ടും ഇവിടെ എത്തിയപ്പോള്‍ എനിക്കായി എഴുതിയതു പോലെ ഒരു കവിത...

വേനലില്‍ വറ്റാതെ മഴയത്ത് ഒഴുകിപ്പോകാതെ, ആ പ്രണയം എന്നും എന്നും നിലനില്‍ക്കട്ടെ...

സ്നേഹത്തോടെ...

മാണിക്യം said...

"പാതകള്‍ മഴയെയറിയുമെന്നൊരു മൊഴി
വഴിയറിയാതാരെയോ കാത്തിരിക്കുന്നു! .."



ഇഷ്ടമായി ........

shajkumar said...

ആ പ്രണയം എന്നും എന്നും നിലനില്‍ക്കട്ടെ...

Anonymous said...

പ്രിയ തേജസ്വിനി,
നിങ്ങളുടെ പ്രണയത്തിന്റെ മഴ ഹൃദയത്തിന്റെ ഉള്ളറകളിലെവിടെയോ സ്പർശിക്കുന്നുണ്ട്...

Unknown said...

heloo dear Iam very happy 2 read ur poem

ഏ.ആര്‍. നജീം said...

"മേഘമല്‍ഹാര്‍ സംഗീതമുതിര്‍ത്ത
ഇടവപ്പാതിരാത്രികളില്‍
വേനലില്‍ വറ്റാതെ സൂക്ഷിച്ച
പ്രണയത്തിന്റെ സമര്‍പ്പണം!"

നിര്‍മ്മല പ്രണയത്തിന്റെ സുഖമുള്ള നൊമ്പരം മനോഹരമായി ഈ കവിതയിലൂടി വായിച്ചെടുക്കനാവുന്നു..



തെജിന്റെ കവിതകളില്‍ പ്രണയത്തിനു ഇപ്പോഴും ഒരു വിരഹത്തിന്റെ പരിസമാപ്തി അനുഭവപ്പെടുന്നു എങ്കിലും അതും ഭംഗിയായി അവതരിപ്പിക്കുന്നതില്‍ കവിയത്രി വിജയിക്കുന്നു എപ്പോഴും... അഭിനന്ദനങ്ങള്‍ !!

Sureshkumar Punjhayil said...

Veendum...?

Manoharam, Ashamsakal...!

Unknown said...

ഏതോ പകല്‍ കിനാവില്‍ വാരി പുണര്‍ന്ന കറുത്ത നിഴല്‍ രൂപമായിരുന്നു എനിക്ക് പ്രണയം

തേജസ്വിനി said...

നന്ദി, എല്ലാവര്‍ക്കും....

ജെ പി വെട്ടിയാട്ടില്‍ said...

പണ്ടത്തെപ്പോലെയുള്ള നല്ല കവിതകളൊന്നും ഇല്ലല്ലോ ഇപ്പോള്‍

NITHYAN said...

When love beckons to you, follow him,
Though his ways are hard and steep.
(ഖലീല്‍ ജിബ്രാന്‍)