Tuesday, April 20, 2010

ചില ശിഥിലചിത്രങ്ങള്‍

കൈത്തണ്ടയിലെ പോറലില്‍
തലോടി അവന്‍ മൊഴിഞ്ഞു,
പ്രണയം നേടുക കഠിനം!

ജീവിതം വേലികെട്ടിപ്പകുത്ത
കിടക്കയില്‍ നിദ്രതഴുകാത്ത
രാത്രികളില്‍ ഓര്‍ത്തു-
പ്രണയത്തീ അണയാതെ
സൂക്ഷിക്കുക അതികഠിനം.

അവനോതി, പ്രണയമൊരു
മണ്‍ചെരാതുപോല്‍;
അഗ്നിയില്‍ വെന്തുനീറി
പ്രകാശമേകി ചിരിക്കും.

കെട്ടടങ്ങി തണുത്തുറയു-
മെന്നോതി അണഞ്ഞ
ചെരാതിലെ കറുപ്പില്‍
സുറുമയെഴുതി ഞാനും!

ഞാന്‍, അവന്‍ കുലച്ച
വില്ലിലെ വെറുമൊരമ്പ്;

വൈകുന്നതെന്തേ നീ,
മാറോടുചേര്‍ത്ത്
വലിച്ചുപിടിച്ചെന്നെ
ദൂരേയ്ക്കയച്ച്
സ്വതന്ത്രനാവുക...!

17 comments:

തേജസ്വിനി said...

ഒരിക്കല്‍ എഴുതിയത് തിരുത്തിയതാ....

ഞാന്‍, അവന്‍ കുലച്ച
വില്ലിലെ വെറുമൊരമ്പ്;

വൈകുന്നതെന്തേ നീ,
മാറോടുചേര്‍ത്ത്
വലിച്ചുപിടിച്ചെന്നെ
ദൂരേയ്ക്കയച്ച്
സ്വതന്ത്രനാവുക...!

വീകെ said...

അവനോതി, പ്രണയമൊരു
മണ്‍ചെരാതുപോല്‍;
അഗ്നിയില്‍ വെന്തുനീറി
പ്രകാശമേകി ചിരിക്കും.

ഈ വരികൾ കൊള്ളാം.....
ആശംസകൾ...
(പക്ഷെ, ആ കണ്ണുനീർ ഇതു വരെ തുടച്ചില്ല...)

sandeep salim (Sub Editor(Deepika Daily)) said...

ക്ഷമിക്കണം... പലപ്പോഴും വായിക്കണമെന്ന് കരുതാറുണ്ട്.... ജോലിത്തിരക്ക് മൂലം കഴിയാറില്ല.

അവന്‍ കുലച്ച വില്ലിലെ വെറുമൊരമ്പ്...
അതിന്റെ വായ്ത്തലയ്ക്ക് വല്ലാത്ത മൂര്‍ച്ഛ ...
എവിടെയൊക്കെയോ മുറിയുന്നു....

മാണിക്യം said...

തേജ്സ്വിനിയുടെ നല്ലൊരു പോസ്റ്റ്!

പ്രണയമൊരു മണ്‍ചെരാതുപോല്‍;
അഗ്നിയില്‍ വെന്തുനീറി പ്രകാശമേകി ചിരിക്കും.
ഞാന്‍, അവന്‍ കുലച്ച വില്ലിലെ വെറുമൊരമ്പ്;!!!

പാവപ്പെട്ടവൻ said...

ജീവിതം വേലികെട്ടിപ്പകുത്ത
കിടക്കയില്‍ നിദ്രതഴുകാത്ത
രാത്രികളില്‍ ഓര്‍ത്തു-
പ്രണയത്തീ അണയാതെ
സൂക്ഷിക്കുക അതികഠിനം.

സിജി സുരേന്ദ്രന്‍ said...

അവനോതി, പ്രണയമൊരു
മണ്‍ചെരാതുപോല്‍;
അഗ്നിയില്‍ വെന്തുനീറി
പ്രകാശമേകി ചിരിക്കും.


kollamtto theja

Junaiths said...

കെട്ടടങ്ങി തണുത്തുറയു-
മെന്നോതി അണഞ്ഞ
ചെരാതിലെ കറുപ്പില്‍
സുറുമയെഴുതി ഞാനും

ഗീത രാജന്‍ said...

പ്രണയത്തീ അണയാതെ
സൂക്ഷിക്കുക അതികഠിനം

തേജ..നന്നായിരിക്കുന്നു

മഴത്തുള്ളികള്‍ said...

അവനോതി, പ്രണയമൊരു
മണ്‍ചെരാതുപോല്‍;
അഗ്നിയില്‍ വെന്തുനീറി
പ്രകാശമേകി ചിരിക്കും.

-Good interpretation

ഭ്രാന്തനച്ചൂസ് said...

നന്നായിട്ടുണ്ട്..പക്ഷേ..!! അമ്പൊടുങ്ങാത്ത ആവനാഴിയുള്ള ഗാണ്ഡീവിയായിരുന്നവനെങ്കില്‍ മാത്രമേ ഈ കവിതയുടെ അവസാന വരികള്‍ക്ക് പ്രസക്തിയുള്ളൂ. എങ്കിലും ഒന്ന് ചോദിക്കട്ടേ വിട്ടയക്കുന്നതിനു മുന്‍പും നെഞ്ചോട് ചേര്‍ത്തില്ലേയവന്‍...? (വിട്ടയക്കാനായിരുന്നു അതെന്നറിഞ്ഞില്ല എന്ന സ്ഥിരം സ്ത്രീജന പല്ലവി വേണ്ട)മുന്‍പേ പറക്കാനുള്ള അമ്പിന്റെ ആവേശത്തിന് കൂട്ട് നിന്നതായിരുന്നില്ലെ അവന്‍. എന്തായാലും ഒന്നറിയുക “ വില്ലിന്റെ മുറുക്കമാണ് അമ്പിന്റെ പാച്ചിലെന്ന്”...!!

Sourcebound said...

അമ്പുകള്‍ക്കു കുതിക്കാന്‍ വില്ലു വേണമെന്നിരിക്കെ
ഒരു വില്ലിന് സ്വതന്ത്രനാവുവാന്‍ കഴിയുമൊ.

അല്ലെങ്കില്‍ ഒരു വരാനിരിക്കുന്ന അമ്പിന്റെ മുര്‍ച്ചയില്‍ ഞാണ്‍ പൊട്ടണം. പിന്നെ ഒരു മൂലക്കു ചാരി വെക്കാം. എതു?

lijeesh k said...

വൈകുന്നതെന്തേ നീ,
മാറോടുചേര്‍ത്ത്
വലിച്ചുപിടിച്ചെന്നെ
ദൂരേയ്ക്കയച്ച്
സ്വതന്ത്രനാവുക...
നന്നായിരിക്കുന്നു.

ഹന്‍ല്ലലത്ത് Hanllalath said...

ഞാന്‍, അവന്‍ കുലച്ച
വില്ലിലെ വെറുമൊരമ്പ്;

പുതുമയുള്ള മനോഹരമായ വരികള്‍
നന്ദി.

Unknown said...

ഞാന്‍, അവന്‍ കുലച്ച
വില്ലിലെ വെറുമൊരമ്പ്;

വൈകുന്നതെന്തേ നീ,
മാറോടുചേര്‍ത്ത്
വലിച്ചുപിടിച്ചെന്നെ
ദൂരേയ്ക്കയച്ച്
സ്വതന്ത്രനാവുക...!

വളരെ നന്നായിരിക്കുന്നെടോ...

Unknown said...

പ്രണയത്തീ അണയാതെ
സൂക്ഷിക്കുക അതികഠിനം

ഭാനു കളരിക്കല്‍ said...

വൈകുന്നതെന്തേ നീ,
മാറോടുചേര്‍ത്ത്
വലിച്ചുപിടിച്ചെന്നെ
ദൂരേയ്ക്കയച്ച്
സ്വതന്ത്രനാവുക...!

manoharamaya samkalappam

തേജസ്വിനി said...

nandi....
ellaavarkkum...