കൈത്തണ്ടയിലെ പോറലില്‍
തലോടി അവന് മൊഴിഞ്ഞു,
പ്രണയം നേടുക കഠിനം!
ജീവിതം വേലികെട്ടിപ്പകുത്ത
കിടക്കയില്‍ നിദ്രതഴുകാത്ത
രാത്രികളില്‍ ഓര്‍ത്തു-
പ്രണയത്തീ അണയാതെ
സൂക്ഷിക്കുക അതികഠിനം.
അവനോതി, പ്രണയമൊരു
മണ്‍ചെരാതുപോല്‍;
അഗ്നിയില്‍ വെന്തുനീറി
പ്രകാശമേകി ചിരിക്കും.
കെട്ടടങ്ങി തണുത്തുറയു-
മെന്നോതി അണഞ്ഞ
ചെരാതിലെ കറുപ്പില്‍
സുറുമയെഴുതി ഞാനും!
ഞാന്‍, അവന് കുലച്ച
വില്ലിലെ വെറുമൊരമ്പ്;
വൈകുന്നതെന്തേ നീ,
മാറോടുചേര്‍ത്ത്
വലിച്ചുപിടിച്ചെന്നെ
ദൂരേയ്ക്കയച്ച്
സ്വതന്ത്രനാവുക...!
Subscribe to:
Post Comments (Atom)
17 comments:
ഒരിക്കല്‍ എഴുതിയത് തിരുത്തിയതാ....
ഞാന്‍, അവന് കുലച്ച
വില്ലിലെ വെറുമൊരമ്പ്;
വൈകുന്നതെന്തേ നീ,
മാറോടുചേര്‍ത്ത്
വലിച്ചുപിടിച്ചെന്നെ
ദൂരേയ്ക്കയച്ച്
സ്വതന്ത്രനാവുക...!
അവനോതി, പ്രണയമൊരു
മണ്‍ചെരാതുപോല്‍;
അഗ്നിയില്‍ വെന്തുനീറി
പ്രകാശമേകി ചിരിക്കും.
ഈ വരികൾ കൊള്ളാം.....
ആശംസകൾ...
(പക്ഷെ, ആ കണ്ണുനീർ ഇതു വരെ തുടച്ചില്ല...)
ക്ഷമിക്കണം... പലപ്പോഴും വായിക്കണമെന്ന് കരുതാറുണ്ട്.... ജോലിത്തിരക്ക് മൂലം കഴിയാറില്ല.
അവന് കുലച്ച വില്ലിലെ വെറുമൊരമ്പ്...
അതിന്റെ വായ്ത്തലയ്ക്ക് വല്ലാത്ത മൂര്‍ച്ഛ ...
എവിടെയൊക്കെയോ മുറിയുന്നു....
തേജ്സ്വിനിയുടെ നല്ലൊരു പോസ്റ്റ്!
പ്രണയമൊരു മണ്‍ചെരാതുപോല്‍;
അഗ്നിയില്‍ വെന്തുനീറി പ്രകാശമേകി ചിരിക്കും.
ഞാന്‍, അവന് കുലച്ച വില്ലിലെ വെറുമൊരമ്പ്;!!!
ജീവിതം വേലികെട്ടിപ്പകുത്ത
കിടക്കയില്‍ നിദ്രതഴുകാത്ത
രാത്രികളില്‍ ഓര്‍ത്തു-
പ്രണയത്തീ അണയാതെ
സൂക്ഷിക്കുക അതികഠിനം.
അവനോതി, പ്രണയമൊരു
മണ്‍ചെരാതുപോല്‍;
അഗ്നിയില്‍ വെന്തുനീറി
പ്രകാശമേകി ചിരിക്കും.
kollamtto theja
കെട്ടടങ്ങി തണുത്തുറയു-
മെന്നോതി അണഞ്ഞ
ചെരാതിലെ കറുപ്പില്‍
സുറുമയെഴുതി ഞാനും
പ്രണയത്തീ അണയാതെ
സൂക്ഷിക്കുക അതികഠിനം
തേജ..നന്നായിരിക്കുന്നു
അവനോതി, പ്രണയമൊരു
മണ്‍ചെരാതുപോല്‍;
അഗ്നിയില്‍ വെന്തുനീറി
പ്രകാശമേകി ചിരിക്കും.
-Good interpretation
നന്നായിട്ടുണ്ട്..പക്ഷേ..!! അമ്പൊടുങ്ങാത്ത ആവനാഴിയുള്ള ഗാണ്ഡീവിയായിരുന്നവനെങ്കില് മാത്രമേ ഈ കവിതയുടെ അവസാന വരികള്‍ക്ക് പ്രസക്തിയുള്ളൂ. എങ്കിലും ഒന്ന് ചോദിക്കട്ടേ വിട്ടയക്കുന്നതിനു മുന്‍പും നെഞ്ചോട് ചേര്ത്തില്ലേയവന്...? (വിട്ടയക്കാനായിരുന്നു അതെന്നറിഞ്ഞില്ല എന്ന സ്ഥിരം സ്ത്രീജന പല്ലവി വേണ്ട)മുന്‍പേ പറക്കാനുള്ള അമ്പിന്റെ ആവേശത്തിന് കൂട്ട് നിന്നതായിരുന്നില്ലെ അവന്. എന്തായാലും ഒന്നറിയുക “ വില്ലിന്റെ മുറുക്കമാണ് അമ്പിന്റെ പാച്ചിലെന്ന്”...!!
അമ്പുകള്‍ക്കു കുതിക്കാന്‍ വില്ലു വേണമെന്നിരിക്കെ
ഒരു വില്ലിന് സ്വതന്ത്രനാവുവാന് കഴിയുമൊ.
അല്ലെങ്കില്‍ ഒരു വരാനിരിക്കുന്ന അമ്പിന്റെ മുര്‍ച്ചയില്‍ ഞാണ് പൊട്ടണം. പിന്നെ ഒരു മൂലക്കു ചാരി വെക്കാം. എതു?
വൈകുന്നതെന്തേ നീ,
മാറോടുചേര്‍ത്ത്
വലിച്ചുപിടിച്ചെന്നെ
ദൂരേയ്ക്കയച്ച്
സ്വതന്ത്രനാവുക...
നന്നായിരിക്കുന്നു.
ഞാന്‍, അവന് കുലച്ച
വില്ലിലെ വെറുമൊരമ്പ്;
പുതുമയുള്ള മനോഹരമായ വരികള്‍
നന്ദി.
ഞാന്‍, അവന് കുലച്ച
വില്ലിലെ വെറുമൊരമ്പ്;
വൈകുന്നതെന്തേ നീ,
മാറോടുചേര്‍ത്ത്
വലിച്ചുപിടിച്ചെന്നെ
ദൂരേയ്ക്കയച്ച്
സ്വതന്ത്രനാവുക...!
വളരെ നന്നായിരിക്കുന്നെടോ...
പ്രണയത്തീ അണയാതെ
സൂക്ഷിക്കുക അതികഠിനം
വൈകുന്നതെന്തേ നീ,
മാറോടുചേര്‍ത്ത്
വലിച്ചുപിടിച്ചെന്നെ
ദൂരേയ്ക്കയച്ച്
സ്വതന്ത്രനാവുക...!
manoharamaya samkalappam
nandi....
ellaavarkkum...
Post a Comment