ഹൃത്തില്‍നിന്നടര്‍ത്തിയെടുത്ത്
വലിച്ചെറിഞ്ഞ പ്രണയം
വിരിയിച്ച പുഞ്ചിരി, ഇന്നലെ
പെയ്ത മിഴികള്‍ സ്വന്തമാക്കി!
വേര്‍പെടാനെന്നറിഞ്ഞും
വലിച്ചടുപ്പിക്കുന്ന പ്രണയം
സ്മൃതികളായ് വേദന
പടര്‍ത്തും, മൃത്യുവോളം!
വാനത്തിന് ചന്തം നല്കി
വെളുത്ത മേഘങ്ങളായി
പുഞ്ചിരിച്ച പ്രണയമിനി
കറുത്തിരുളും വേര്‍പെടാന്‍;
വിരഹമറിയുന്ന നേരം, മാനം
മഴയായി പ്രണയം വീഴ്ത്തും!
പ്രണയമഴ വീണ്ടും തേടിവരും,
അതുവരെ ഉറങ്ങട്ടെ-യിനി
വ്രണിതമാവാന്‍ ഒരുക്കണം
മനവും ശരീരവും ഹൃത്തും!
ഒരുപക്ഷേ, മഴ തേങ്ങിപ്പറയും-
വേര്‍പാട് മൃത്യുവെന്നറിയുക!
കൈത്തണ്ടയിലെ നേര്‍ത്ത പോറലില്‍
പ്രണയം ചുവപ്പായി ഒഴുക്കുകയന്നേരം!
Subscribe to:
Post Comments (Atom)
24 comments:
ഒരുപക്ഷേ, മഴ തേങ്ങിപ്പറയും-
വേര്‍പാട് മൃത്യുവെന്നറിയുക!
കൈത്തണ്ടയിലെ നേര്‍ത്ത പോറലില്‍
പ്രണയം ചുവപ്പായി ഒഴുക്കുകയന്നേരം!
“പ്രണയമഴ വീണ്ടും തേടിവരും,
അതുവരെ ഉറങ്ങട്ടെ-യിനി
വ്രണിതമാവാന്‍ ഒരുക്കണം
മനവും ശരീരവും ഹൃത്തും!“
ശുദ്ധമായ പ്രണയം ഒരിക്കലേ സംഭവിക്കൂ എന്നാണെന്റെ ഹൃദയം പറയുന്നത്...!!
നന്നായിരിക്കുന്നു കവിത..
ആശംസകൾ...
Dear TeJ,
Good Evening!
After a long time,back at your space-
Verpadu mrithuvalla.
Oru temporary separation,
Till we reach the ultimate destination!
beautiful touching lines......
Wishing you a wonderful weekend,
Sasneham,
Anu
കവിത കൊള്ളാം
കമ്മലിട്ടവൾ പോയാൽ കടുക്കൻ ഇട്ടവൾ വെരും എന്ന പ്രമാണമാണെന്നെ രക്ഷിച്ചത്. ആത്മഹത്യാത്രേ ആത്മഹത്യ!!! ഫൂ..!
ഒന്നിനും അവസാനിപ്പിക്കാന്‍ കഴിയാത്തവ, ഒന്നു കൊണ്ടും തടുക്കാന്‍ കഴിയാത്തവ, ഒന്നിനേയും വക വെയ്ക്കാത്തവ.... അതിനു മനുഷ്യന് നല്കിയ വ്യത്യസ്ഥ പേരുകളാണ് പ്രണയവും, മരണവും.
“കൈത്തണ്ടയിലെ നേര്‍ത്ത പോറലില്‍
പ്രണയം ചുവപ്പായി ഒഴുക്കുകയന്നേരം!”
ജീവിതത്തിൽ പ്രണയം ഒരിക്കലേ പൂക്കൂ എന്നു ശഠിക്കേണ്ട കുട്ടീ!
ജീവിതം ഒന്നേയുള്ളൂ. പ്രണയങ്ങൾ നിരവധി.
മഴയോടും മഞ്ഞിനോടും
പുല്ലിനോടും പൂവിനോടും
രാവിനോടും പകലിനോടും
ഇണയോടും അവനവനോടും....
തീർത്താൽ തീരാത്ത പ്രണയങ്ങൾ....
അതിനായ് മറ്റൊരു ജന്മം ഇല്ല തന്നെ!
ആശംസകൾ!
ഒരാത്മഹത്യയ്ക്ക് പ്രേരിപ്പിക്കയാണൊ..?.
കവിത നന്നായി.
ഒരു നൊമ്പരം...
തേജ്...
തിരിച്ചു വരവ് ഗംഭീരമാക്കിട്ടോ..
കാരണം..
ഒന്ന് നല്ലൊരു പ്രണയ, വിരഹ, വിലാപ, കാവ്യം പോലെ ആസ്വാദ്യം..
സാധാരണ പ്രണയ കവിതകളില്‍ സ്ഥിരമായി കണ്ടു വരാറുള്ള വാക്കുകളും ബിംബങ്ങളും ഒഴിവാക്കിക്കൊണ്ടുള്ള ശൈലി..
ഇനി ഏതമാവാസിയിലാണോ നിലാമ്പരിയില് അടുത്ത പോസ്റ്റ്...?
ഒരിടവേള കഴിഞ്ഞു വന്നപ്പോൾ
നിന്റെ കവിതയുടെ സ്വാഭാവികമായ
തീക്ഷ്ണത നഷ്ടപ്പെട്ടപോലെ തോന്നി!
നന്ദി....
എല്ലാവര്ക്കും.
വേര്‍പെടാനെന്നറിഞ്ഞും
വലിച്ചടുപ്പിക്കുന്ന പ്രണയം
സ്മൃതികളായ് വേദന
പടര്‍ത്തും, മൃത്യുവോളം!
സത്യമാണ്
പ്രണയം പോലെ തന്നെ ആണു മരണവും അവ രണ്ടും മനുഷ്യന് അനുഭവിച്ചേ മതിയാവൂ പ്രണയം മരിക്കും അന്ന് മരണത്തെ പ്രണയിക്കാം.. മരണം ഒരിക്കലും പ്രണയിക്കില്ല എങ്കിലും ഒരിക്കലും ഉപേക്ഷിക്കാതെ കൂട്ടി കൊണ്ട് പോകും. .. .. .. പതിവു പോലെ തേജസ്വിനി മനസ്സില്‍ ചലനങ്ങള്‍ ഉണ്ടാക്കാന്‍ പാകത്തിനു ചിന്തകള്‍ കവിതയാക്കി .
വരികള്‍ നന്നായിട്ടുണ്ട് ...എങ്കിലും കാഴ്ചപ്പാടിനോട് യോജിക്കുന്നില്ല. “പ്രണയത്തിന് മരണമില്ല” എന്നല്ലേ..? നഷ്ടപ്പെടുന്നതൊന്നും നമ്മുക്കുള്ളതല്ലെന്ന് തിരിച്ചറിയുക. ഒന്ന് പെയ്ത് തോര്‍ന്നു എന്നു കരുതി മാനം വീണ്ടും കറുക്കാതിരിക്കുന്നില്ല..., പെയ്യാതെയും ഇരിക്കുന്നില്ല...ഇതൊരു പ്രപഞ്ച സത്യം ...!!!
പിന്നെ ഒരു മുന്‍കൂര്‍ വിധിയൊന്നും വേണ്ട...ഇനി തേടി വരുന്ന പ്രണയം ഹൃത്തും ശരീരവും വൃണിതപ്പെടുത്തും എന്ന്..!! അങ്ങനെയാണെങ്കില്‍ പ്രണയം തിരഞ്ഞെടുത്തതില്‍ വന്ന പാളിച്ചയാണെന്നെ ഞാന്‍ പറയൂ. ( ഒരു സംശയം മനവും .. ഹൃത്തും ഒന്നല്ലേ...തെറ്റാണെങ്കില്‍ ക്ഷമിക്കുക)
nanayirikunu
അച്ചൂസ്...
സ്വന്തമെന്ന ചിന്തയില്‍ നിന്നാണ് നഷ്ടപ്പെടലുകള്‍ ഉണ്ടാകുന്നത്, അവ വേദനിപ്പിച്ചുകൊണ്ടേയിരിക്കുന്നത്.
ഒരു പേമാരിയില്‍ പ്രണയമായി വന്ന്, സ്നേഹിച്ചു കീഴടക്കി, പിന്നീടെപ്പോഴോ ഒഴുകിപ്പോയവനെകാത്ത് പാതിതുറന്ന ജനലയിലൂടെ ദൂരേയ്ക്ക് നോക്കിയിരുന്ന ഒരു കാലം....സ്മൃതികളിലും കാര്‍മേഘങ്ങള്‍ പടര്‍ന്നുവോ പലപ്പോഴും?...വേര്‍പാട് നഷ്ടപ്പെടലുകളായി മാറി, നേര്‍ത്ത ഗദ്ഗദമായൊടുങ്ങിയതും...നിശ്ശബ്ദമായിരുന്നു ലോകം...പിന്നീട്, മാനം കറുക്കുന്ന ദിനങ്ങളില്‍ ജനാലകളടച്ച് മിഴികള്‍ ഇറുകെയടച്ച് സ്വയം ചുരുങ്ങിയതും....
ഇല്ല, മഴയുടെ തനിയാവര്ത്തനത്തിന് ഇനി കീഴ്പ്പെടുത്താനാവില്ല! കീഴ്പ്പെടുക നിത്യപ്രണയത്തിനു മാത്രം, തീര്‍ച്ച!
നാമറിയാതെ നമ്മെ കീഴടക്കുന്നതല്ലേ പ്രണയം,അച്ചൂസ്...ഒരു തെരഞ്ഞെടുപ്പ്!!!!ആവോ.....അറിയില്യ..
നന്ദി, എല്ലാ സുഹൃത്തുക്കള്‍ക്കും...
കവിത കൊള്ളാം...
Mole kavitha manoaraayirikkunnu..jeevithatthinte amsham..
nandi, ellaavarkkum..
കൈത്തണ്ടയിലെ നേര്‍ത്ത പോറലില്‍
പ്രണയം ചുവപ്പായി ഒഴുക്കുകയന്നേരം!
ഹൊ വല്ലാത്ത വരികൾ....
nannaayirikkunnu vinnee...
aasamsakal...
നന്ദി വീണ്ടും....
Post a Comment