Friday, November 13, 2009

പ്രണയം പുഷ്പിക്കുന്ന വഴിത്താരകള്‍

പഴകിദ്രവിച്ച ഗോവണി കയറി
പ്രണയഹാരം അണിയാന്‍ നേരം
ഒരു കാലിടറലില്‍ വീണുപോയേക്കാവുന്ന
ആഴങ്ങളെക്കുറിച്ചായിരുന്നു
അവരുടെ ചിന്ത!

സ്നേഹത്തിന്റെ ഉത്തുംഗതയിലും
പിന്‍തുടരുന്ന വേര്‍പാടിന്റെ ഭയം
അരിച്ചെത്തുന്ന തണുപ്പായി
മനസ്സിനെ മരവിപ്പിച്ച്നേരം
ചോര്‍ന്നുപോകുന്ന പ്രണയത്തിന്റെ
ചോര കാണാനാവാതെ
വിപരീതദിശകളിലേക്ക്
അവര്‍ നടന്നു.

പെയ്ത മാനം ചാലിക്കുന്ന
നിറക്കൂട്ടുകള്‍ കണ്ട്
പെയ്യാത്ത മാനത്തിന്റെ
ഉരുണ്ടുകൂടിയ ദു:ഖം ചിരിച്ചോതി-
''നീണ്ടുപോകുന്നതെങ്കിലും
ഉരുണ്ട ഭൂമിയിലെ വഴികള്‍ക്ക്
കൂട്ടിമുട്ടാതിരിക്കാനാവില്ല...!''

പ്രണയം പുഷ്പിക്കുന്നത്
കൈകോര്‍ത്തുപിടിച്ച് നടന്നു-
നീങ്ങുന്ന വഴിത്താരകളിലല്ല;
വേര്‍പാടിന്റെ ഏകാന്തവിജന-
താഴ്വരകളിലത്രെ!

18 comments:

തേജസ്വിനി said...

പഴകിദ്രവിച്ച ഗോവണി കയറി
പ്രണയഹാരം അണിയാന്‍ നേരം
ഒരു കാലിടറലില്‍ വീണുപോയേക്കാവുന്ന
ആഴങ്ങളെക്കുറിച്ചായിരുന്നു
അവരുടെ ചിന്ത!

ഏ.ആര്‍. നജീം said...

ക്ഷണികം മാത്രമെങ്കില്‍ വിരഹവും പ്രേമത്തിനു സുഖമുള്ള നൊമ്പരമാകും.

ചെറിയ ഇടവേളയ്ക്ക് ശേഷമുള്ള നല്ല തിരിച്ചു വരവിന് അഭിനന്ദനങ്ങള്‍..

വിജയലക്ഷ്മി said...

mole ,nannaayirikkunnu kavitha

വീകെ said...

പ്രണയം പുഷ്പിക്കുന്നത്
കൈകോര്‍ത്തുപിടിച്ച് നടന്നു-
നീങ്ങുന്ന വഴിത്താരകളിലല്ല;
വേര്‍പാടിന്റെ ഏകാന്തവിജന-
താഴ്വരകളിലത്രെ!

എത്ര സത്യമായ വരികൾ...

ആശംസകൾ..

വല്യമ്മായി said...

"പ്രണയം പുഷ്പിക്കുന്നത്
കൈകോര്‍ത്തുപിടിച്ച് നടന്നു-
നീങ്ങുന്ന വഴിത്താരകളിലല്ല;
വേര്‍പാടിന്റെ ഏകാന്തവിജന-
താഴ്വരകളിലത്രെ! "
സത്യം :)

പാവപ്പെട്ടവൻ said...

ഉരുണ്ട ഭൂമിയിലെ വഴികള്‍ക്ക്
കൂട്ടിമുട്ടാതിരിക്കാനാവില്ല
ശരിയാണ് ഒരു പക്ഷേ അങ്ങനെ സംഭവിചില്ലങ്കിലും

പാവപ്പെട്ടവൻ said...

ആശംസകള്‍

തേജസ്വിനി said...

nandi, ellavarkkum.

സിജി സുരേന്ദ്രന്‍ said...

പ്രണയം പുഷ്പിക്കുന്നത്
കൈകോര്‍ത്തുപിടിച്ച് നടന്നു-
നീങ്ങുന്ന വഴിത്താരകളിലല്ല;
വേര്‍പാടിന്റെ ഏകാന്തവിജന-
താഴ്വരകളിലത്രെ!
ഈ വിജനതയിലും ഏകാന്തതയിലും മാത്രമേ പ്രണയത്തെ സ്പര്‍ശിക്കാന്‍ കഴിയുകയുള്ളു......

തേജാ എവിടെയായിരുന്നു ഈ ദിവസങ്ങളത്രയും?

ശ്രീഇടമൺ said...

പ്രണയം പുഷ്പിക്കുന്നത്
കൈകോര്‍ത്തുപിടിച്ച് നടന്നു-
നീങ്ങുന്ന വഴിത്താരകളിലല്ല;
വേര്‍പാടിന്റെ ഏകാന്തവിജന-
താഴ്വരകളിലത്രെ!

മനോഹരം...*

sandeep salim (Sub Editor(Deepika Daily)) said...

ക്ഷമിക്കണം വായിക്കാന്‍ സമയം കിട്ടിയില്ല.... വായിക്കാന്‍ വൈകിയതിന്... പിന്നെ നന്ദി പ്രണയത്തിന്റെ തീവ്രതയ്ക്ക്...

വരവൂരാൻ said...

ഒരു കാലിടറലില്‍ വീണുപോയേക്കാവുന്ന
ആഴങ്ങളെക്കുറിച്ചായിരുന്നു ചിന്ത
പ്രണയം സ്പർശ്ശിക്കുന്നത്‌ മനോഹരമായിരിക്കുന്നു

Anonymous said...

പ്രണയം പൂത്തുനില്‍ ക്കുന്ന ഒരു ചെറുകവിത.....! നന്നായിരിക്കുന്നു

തേജസ്വിനി said...

nandi, ellaavarkkum.

ദീപാങ്കുരന്‍ said...

:)kollam...

Unknown said...

പ്രണയം പുഷ്പിക്കുന്നത്
കൈകോര്‍ത്തുപിടിച്ച് നടന്നു-
നീങ്ങുന്ന വഴിത്താരകളിലല്ല;
വേര്‍പാടിന്റെ ഏകാന്തവിജന-
താഴ്വരകളിലത്രെ!
---- ശരിക്കും ....!!!

ആശംസകള്‍ ...
സ്നേഹപൂര്‍വ്വം,
അഞ്ജു

Neena Sabarish said...

നഷ്ട പ്രണയമധുരം തുളുമ്പിയ വരികള്‍ മനോഹരം.....

രാധിക said...

പ്രണയം പുഷ്പിക്കുന്നത്
കൈകോര്‍ത്തുപിടിച്ച് നടന്നു-
നീങ്ങുന്ന വഴിത്താരകളിലല്ല;
വേര്‍പാടിന്റെ ഏകാന്തവിജന-
താഴ്വരകളിലത്രെ ithu nannyittundu ttoo..

pattambilevideya veedu?