മരണമടഞ്ഞ ദിനങ്ങളുടെ
വേര്‍പാടുദു:ഖത്തിലായിരിക്കും
കലണ്ടറിലെ ദിനങ്ങള്‍
കറുത്തുപോയത്!
ദിനങ്ങള്‍ക്കിടയിലെ ഭിന്നകങ്ങള്‍
പുറത്തുവരാനാവാതെ
തളര്‍ന്നുറങ്ങുമ്പോള്‍
ചിലയോര്‍മ്മകളുടെ
രക്തസാക്ഷിത്വം
ചുവന്ന മഷിപുരട്ടി
ചോര മണപ്പിച്ച്
നരയ്ക്കാതെ കുഴങ്ങുന്നു!
മരിച്ച ഇന്നലെകള്‍ക്കും
സ്വപ്നങ്ങള്‍ നിറച്ച
നാളെകള്‍ക്കുമിടയില്‍
സമചതുരക്കള്ളിയില്‍ വിശ്രമിച്ച്
സ്വയം നീറി നീറി,യുറങ്ങി
ഇന്നുകള്‍ ചരിത്രമാകും!
പ്രവചിക്കപ്പെട്ട ഭാവിയില്‍
മരണം കണ്ട കലണ്ടര്‍
നിറങ്ങള്‍ നിഷേധിക്കപ്പെട്ട്
ആണികളില്‍ തൂങ്ങിമരിക്കുന്നനേരം
മഴയായും മഞ്ഞായും
വെയിലായും പ്രകൃതി
കലണ്ടറിന്റെ വേദന
കരഞ്ഞുതീര്‍ക്കുന്നു!
Subscribe to:
Post Comments (Atom)
21 comments:
മരണമടഞ്ഞ ദിനങ്ങളുടെ
വേര്‍പാടുദു:ഖത്തിലായിരിക്കും
കലണ്ടറിലെ ദിനങ്ങള്‍
കറുത്തുപോയത്!
കാണുന്നതെല്ലാം കവിതയായി തീരുന്ന ഭാഗ്യവും ഒരു രസമാണ്.ചിത്രകാരന്റെ മുന്നിലും മരണം കാത്തുകിടക്കുന്ന ദിവസങ്ങളുടെ സ്ഥിതിവിവരക്കണക്കുമായി
ഒരു കലണ്ടര്‍ ആണിയില്‍ തൂങ്ങിക്കിടന്ന് പിറുപിറുക്കുന്നുണ്ട്.:)
"മരിച്ച ഇന്നലെകള്‍ക്കും
സ്വപ്നങ്ങള്‍ നിറച്ച
നാളെകള്‍ക്കുമിടയില്‍
സമചതുരക്കള്ളിയില്‍ വിശ്രമിച്ച്
സ്വയം നീറി നീറി,യുറങ്ങി
ഇന്നുകള്‍ ചരിത്രമാകും!"
നല്ല വാചകം.
കൂടുതല്‍ ചിന്തിക്കാമായിരുന്നു.
ആശംസകള്‍
dear tej,
nice to see your post after a long gap.tej,why are you so sad?atleast write one happy post.
cheer up!you are so blessed.i luv you,tej.
happy blogging.............
sasneham,
anu
എന്റെ മുന്നിലും ചുവന്നും
കരിഞ്ഞും ദിനങ്ങള്‍ കൊഴിയുന്നു
കരിഞ്ഞു വീഴുന്ന ചിലദിനങ്ങളും
പിന്നെ വെട്ടി വീഴ്ത്തുന്നവയും
ഓരോ ദിനങ്ങളുടേയും കത്തിയമരുന്ന
ചുവപ്പന്‍ ചിതക്കരികില്‍ നിന്ന്
അങ്ങ് ചക്രവാളത്തില്‍ മറ്റൊരു ദിനം
ചെഞ്ചോരയില്‍ പെറ്റുവീഴുന്നു
കരഞ്ഞു കൊണ്ട് ജനിക്കുന്നവയെ
ചിരിച്ചുകൊണ്ട് സ്വീകരിക്കുന്നു
ഒന്നും മിണ്ടാതെ മരിച്ചുവീഴുന്നവയെ
കണ്ണിരോടെ യാത്രയാക്കുന്നു...
എന്നും ചരിത്രം കുറിച്ചു കൊണ്ട്
കലണ്ടര്‍ ഭിത്തിയില്‍
നിസംഗതയോടെ ആവര്‍ത്തനമോ
എന്ന ചോദ്യവുമായി വീണ്ടും....
എന്തിനാപ്പൊ എപ്പഴും ഒരു വിഷാദഛായ....
ജീവിതാനുഭവങ്ങളിലെ ഒന്നു മാത്രമല്ലെ അത്...?
ആശംസകൾ.
മരിച്ച ഇന്നലെകള്‍ക്കും
സ്വപ്നങ്ങള്‍ നിറച്ച
നാളെകള്‍ക്കുമിടയില്‍
സമചതുരക്കള്ളിയില്‍ വിശ്രമിച്ച്
സ്വയം നീറി നീറി,യുറങ്ങി
ഇന്നുകള്‍ ചരിത്രമാകും!
മരിച്ച ഇന്നലെകള്‍ക്കും
സ്വപ്നങ്ങള്‍ നിറച്ച
നാളെകള്‍ക്കുമിടയില്‍
സമചതുരക്കള്ളിയില്‍ വിശ്രമിച്ച്
സ്വയം നീറി നീറി,യുറങ്ങി
ഇന്നുകള്‍ ചരിത്രമാകും!
ഇവിടെ നിമിഷങ്ങള്‍ പോലും ചരിത്രവും നഷ്ടവുമായിപ്പോവുകയാണ് തേജാ.....
നല്ല വരികൾ...നന്നായിരിക്കുന്നു ആശംസകൾ
മരണമടഞ്ഞ ദിനങ്ങളുടെ
വേര്‍പാടുദു:ഖത്തിലായിരിക്കും
കലണ്ടറിലെ ദിനങ്ങള്‍
കറുത്തുപോയത്
കറുപ്പിനോടുള്ള സ്നേഹം കഴിഞ്ഞ കവിതയിലും കണ്ടല്ലോ..
Great idea and verses...
ഒരു സുന്ദരന്‍ കവിത
നന്നായിരിക്കുന്നു. തേജസ്വിനി.
നന്നായിരിക്കുന്നു
"മരിച്ച ഇന്നലെകള്‍ക്കും
സ്വപ്നങ്ങള്‍ നിറച്ച
നാളെകള്‍ക്കുമിടയില്‍
സമചതുരക്കള്ളിയില്‍ വിശ്രമിച്ച്
സ്വയം നീറി നീറി,യുറങ്ങി
ഇന്നുകള്‍ ചരിത്രമാകും!"
ചരിത്രമാവും മുൻപ്, വീണു മരിച്ച ഇന്നലേകളുടെ ശവത്തിൽ ചവിട്ടി നിന്നു കൊണ്ടവർ നാളെകളെ സ്വപ്നം കണ്ടിരുന്നു.
ആശം സകൾ
കലണ്ടറും..ജീവിതത്തിലെ ഒരു ഏട്
നല്ല കവിത
Something is similar there…
When I go through the lines…I could see a vague shadow of myself …
Even my last post…(ജാതകം).we used the same symbols…but in different ways…
I don’t know its true or not?!
Anyway, all your articles are interesting…
Keep writing….All the best Mitr!
ദിനങ്ങളുടെ അര്‍ത്ഥങ്ങളിലേക്ക്, ചരിത്രങ്ങളിലേക്ക് വെറും ആണിയില്‍ തുങ്ങി ആടുന്ന കലണ്ടറിന്റെ നീളുന്ന ശ്വാസ വടിവുകള്‍ മനോഹരമായി വരച്ചിരിക്കുന്നു ആശംസകള്‍
മരണമടഞ്ഞ ദിനങ്ങളുടെ
വേര്‍പാടുദു:ഖത്തിലായിരിക്കും
കലണ്ടറിലെ ദിനങ്ങള്‍
കറുത്തുപോയത്!
varanulla dinangalude vedanayilumakam..!
Manoharam, Ashamsakal...!!!
(വരുവനുണ്ടോരോ കര്‍മ കാണ്ഡങ്ങള്‍
എന്‍ ജീവിത കലണ്ടറില്‍.
സ്വത്ത്വം നശിക്കാത്ത,
ദിനങ്ങള്‍ നല്കുകെന്,
പ്രണയാക്ഷരങ്ങള്‍ തളിര്‍ക്കും
കറുത്ത കളങ്ങളെ.)
കവിത വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത്
കുറിച്ചുവെന്നെയുള്ളൂ.
കവിത നന്നായിരിക്കുന്നു.
എല്ലാ ഭാവുകങ്ങളും നേരുന്നു. വീണ്ടും എഴുതുക.
സ്നേഹപൂര്‍വം
താബു
http://thabarakrahman.blogspot.com/
nissangathayude nerukayil tharachoranikkazhuthil thiyathikkottangalude puthiya thaalukal thoongi.
karuppinteyum chuvappinteyum akkakkoottangal.
varshaththinte paachil purame
karuppinte kallikalil chuvappu kayyettam nadathikkonteyirunnu.
sheshichathilereyum durantha smaranakalude pulliyum.
pulli veezhaatha kallikalil
puthiya durantha kurippukal pathiyaathirunnenkil.
Post a Comment