Thursday, July 30, 2009

കറുപ്പിന്റെ നിറക്കൂട്ടുകള്‍

മാലാഖമാര്‍ കാവലില്ലാത്ത
അമാവാസിയില്‍, ഒരു
മണ്‍ചെരാതുവെട്ടത്തില്‍
പിറന്നതുകൊണ്ടത്രെ
ഞാന്‍ കറുത്തുപോയത്.

എന്റെ നിറത്തില്‍ സുന്ദരിയായ
കാര്‍കൂന്തല്‍ വെട്ടിമാറ്റിയ ഞാന്‍
കണ്ട കണ്ണാടിയും അന്ധമായിരുന്നു!

ഉടഞ്ഞ ചില്ലുകളില്‍ പതിഞ്ഞ
ചിതറിയ പ്രതിബിംബക്കറുപ്പില്‍
പടര്‍ന്ന ചോരയില്‍, തിഥികള്‍
അടര്‍ന്നുവീണ് അഗ്നിശുദ്ധി വരുത്തി,
ഈറന്‍ മാറ്റി തിരിച്ചുപോയി!

അമ്മയുടെ, അച്ഛന്റെ
ഹൃദയത്തിന്‍ നെരിപ്പോടില്‍
വെന്ത സ്വപ്നങ്ങളുടെ വെളുപ്പ്
കൈകൊട്ടി വിളിക്കുന്നു-
കറുപ്പ്, കറുത്തുസുന്ദരമാകുന്നു!

18 comments:

തേജസ്വിനി said...

പഴയ ചിലതിന്റെ ചില കൂ‍ട്ടിച്ചേര്‍ക്കലുകള്‍......

എന്റെ നിറത്തില്‍ സുന്ദരിയായ
കാര്‍കൂന്തല്‍ വെട്ടിമാറ്റിയ ഞാന്‍
കണ്ട കണ്ണാടിയും അന്ധമായിരുന്നു!

Jayesh/ജയേഷ് said...

karuppu sundaram thanne

Sudhi|I|സുധീ said...

വെന്ത സ്വപ്നങ്ങളുടെ വെളുപ്പും...
പിന്നെ കറുപ്പും... നല്ലത് തന്നെ അല്ലെ? ‌....
:)

Anuroop Sunny said...

ഇരുട്ടിന്റെ നിറം കറുപ്പാണോ??

ആശംസകള്‍

കണ്ണുകള്‍ said...

അമാവാസിയില്‍ മാലാഖമാര്‍ എവിടെപ്പോകും?

വീകെ said...

‘ഒരു മൺചെരാതു ’വെട്ടമെങ്കിലും ഉണ്ടായിരുന്നല്ലൊ.....
എന്നിട്ടും പിന്നെന്തെ കറുത്തുപോയി....?
കറുപ്പിന് ഏഴഴകാണ്...!!!

ആശംസകൾ.

വരവൂരാൻ said...

മാലാഖമാര്‍ കാവലില്ലാത്ത
അമാവാസിയില്‍, ഒരു
മണ്‍ചെരാതുവെട്ടത്തില്‍
പിറന്നതുകൊണ്ടത്രെ
ഞാന്‍ കറുത്തുപോയത്

എന്നിട്ടും നീ സുന്ദരിയാണല്ലോ...

കാളി കറുത്തല്ലേ..
കാമൻ കറുത്തല്ലേ...
കാളിന്ദിയാറു കറുത്തതല്ലേ .(കുഞ്ഞുണ്ണി മാഷ്‌)

നല്ല വരികൾ ആശംസകൾ

G. Nisikanth (നിശി) said...

എന്റെ നിറത്തില്‍ സുന്ദരിയായ
കാര്‍കൂന്തല്‍ വെട്ടിമാറ്റിയ ഞാന്‍
കണ്ട കണ്ണാടിയും അന്ധമായിരുന്നു!

ഈ വരി എനക്ക് പുടികിട്ടീല്ലാട്ടോ... :)

താരകൻ said...

അമ്മയുടെ, അച്ഛന്റെ
ഹൃദയത്തിന്‍ നെരിപ്പോടില്‍
വെന്ത സ്വപ്നങ്ങളുടെ വെളുപ്പ്
കൈകൊട്ടി വിളിക്കുന്നു-
കറുപ്പ്, കറുത്തുസുന്ദരമാകുന്നു! nalla kavitha..

പാവപ്പെട്ടവൻ said...

കറുപ്പിന്‍റെ ഏഴു അഴകിനു അപ്പുറം സകാര്യ ദുഃഖങ്ങള്‍ വരച്ച ഒരു നല്ല കവിത ആശംസകള്‍

Vellayani Vijayan/വെള്ളായണിവിജയന്‍ said...

കവിത നന്നായിട്ടുണ്ട്.
ആശംസകള്‍....

നരിക്കുന്നൻ said...

പുറം വെളുപ്പും അകം കറുപ്പുമായിരിക്കുന്നതിനേക്കാൾ അകം വെളുപ്പും പുറം കറുപ്പുമായിരിക്കുന്നത് തന്നെ.

മനോഹരം..

Vinodkumar Thallasseri said...

കറുപ്പ്‌ ഒരു നിറമല്ല. എണ്റ്റെ 'കറുപ്പ്‌' എന്ന കവിത കൂടി കാണുക.

വയനാടന്‍ said...

കറുപ്പ്‌.. അതിന്റെ കറുപ്പിലും സുന്ദരമായിരിക്കുന്നു

വിജയലക്ഷ്മി said...

karuppinnu ezhazhakaanu kunje!ennittum enthe ithra dukhabhaavam..nmmude sree krishnanum,krishnayum karuppalle avideyum soundharyam thulumpunnille? nalla varikal..

prakashettante lokam said...

greetings from trichur

ജെ പി വെട്ടിയാട്ടില്‍ said...

""അമ്മയുടെ, അച്ഛന്റെ
ഹൃദയത്തിന്‍ നെരിപ്പോടില്‍
വെന്ത സ്വപ്നങ്ങളുടെ വെളുപ്പ്
കൈകൊട്ടി വിളിക്കുന്നു-
കറുപ്പ്, കറുത്തുസുന്ദരമാകുന്നു! ""

wish u good luck

തേജസ്വിനി said...

നന്ദി മാത്രം....എല്ലാവര്‍ക്കും.