Thursday, July 9, 2009

മഴ മൂളാത്ത മേഘമല്‍ഹാര്‍

നിരത്തിലെ മൂലയില്‍
കിടന്ന അച്ഛന്റെ
കോടിയ വായില്‍
നിറഞ്ഞ മഴ, ഒരുപിടി
സ്വപ്നങ്ങള്‍ നനച്ചു-
കുതിര്‍ത്ത് ഒഴുകി.

ഓട്ടിന്‍പുറത്ത്
തിമിര്‍ത്ത മഴയോടൊപ്പം
മേഘമല്‍ഹാര്‍
മൂളിയ അമ്മയുടെ
നെറ്റിയിലൂടെ ഒഴുകി
ഒരു മഴത്തുള്ളി
സിന്ദൂരം മായ്ച്ച്
മരിച്ചു വീണു.

നിലയ്ക്കാത്ത മഴയുടെ
സംഗീതത്തില്‍ സ്വന്തം താളം
അറിയാതെ കുഴങ്ങിയ
അമ്മയെ തേടി, പുറത്ത്
മഴ നനഞ്ഞുമയങ്ങിയ
അച്ഛന്റെ മൂകതയില്‍
‘പായ‘യില്‍ വീഴുന്ന
മഴയുടെ സംഗീതം വിറച്ചു!

മഴയെ പ്രണയിച്ചു നടന്ന
അമ്മയുടെ വഴികള്‍
സിന്ദൂരം വീണ്
ചുവന്നിരിക്കുന്നു!
ലോകം കാണാതെ
തിരിച്ചുപോയ
കുഞ്ഞുസ്വപ്നങ്ങളുടെ
ചോര വീണു ചുവന്ന
വഴികളില്‍ ഇനിയും മഴ പെയ്യും-
മേഘമല്‍ഹാര്‍ ഇല്ലാത്ത
വെറും മഴത്തുള്ളികള്‍!

16 comments:

തേജസ്വിനി said...

ഓട്ടിന്‍പുറത്ത്
തിമിര്‍ത്ത മഴയോടൊപ്പം
മേഘമല്‍ഹാര്‍
മൂളിയ അമ്മയുടെ
നെറ്റിയിലൂടെ ഒഴുകി
ഒരു മഴത്തുള്ളി
സിന്ദൂരം മായ്ച്ച്
മരിച്ചു വീണു.

anupama said...

dear tej,
nice to see you back.as usual,
your post is so touching.i don't want to cry,now.
tej,please cheer up!
keep in touch.keep blogging!
good luck,tej.
really touching lines.
sasneham,
anu

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മഴയുടെ കാൽ‌പ്പനികഭാവങ്ങളും, അതിന്റെ ദുരന്തപൂർണ്ണമായ അന്ത്യവും നിറഞ്ഞു നിൽ‌ക്കുന്ന കവിത.

മഴയെ പ്രണയിച്ചു നടന്ന
അമ്മയുടെ വഴികള്‍
സിന്ദൂരം വീണ്
ചുവന്നിരിക്കുന്നു!


തന്റെ പ്രണയ സ്വപ്നങ്ങൾക്ക് നിറവേകിയ മഴയിൽ ഇതാ പ്രിയതമൻ യാത്രയാവുന്നു.ആ യാത്ര ഒരു സിന്ദൂരപ്പൊട്ടിനെക്കൂടി മായിച്ചു കളയുന്നു.ആ പ്രണയം എന്നെന്നേയ്ക്കുമായി അവിടെ ഇല്ലാതാവുന്നു.....ഒരു പിടി സ്വപ്നങ്ങൾ മാത്രം ബാക്കിയാവുന്നു...

തേജസ്വിനിയുടെ മറ്റൊരു മനോഹര കവിത...

നന്ദി ..ആശംസകൾ!!!

Achooss. said...

വീണ്ടും...കുറേ ചുവന്ന സ്വപ്നങ്ങള്‍.....

Sourcebound said...

i don't want to comment about the pessimistic tone, but i can't help but say that you have come a long way in poetic imagery. i can feel and see each drop of rain.

This is brilliant writing, but the poem resembles one of your earlier poems which we will discuss when you come online.

for the time being i let you roam in melancholy, but dont forget just like my poem here http://www.welovepoems.com/stories/who-knocked-3949.htm

hope is waiting outside too

മാണിക്യം said...

മഴ!

ഒരേസമയം സംഗിതവും വിലാപവും
പ്രണയവും പൊഴിക്കുന്ന മഴ.
മഴ,ചിരി മുത്തുകളും
കണ്ണിര്‍ തുള്ളികളും ആയി പൊഴിയുന്ന മഴ.
സന്തോഷത്തിനും സന്താപത്തിനും
അകമ്പടി ആകുന്ന മഴ
മരണം ഒരു മഴയായി പെയ്തിറങ്ങി
അച്ഛനെ കൂട്ടി കൊണ്ടു പോയി..
മഴ സംഗീതമായി അമ്മക്കു ചുറ്റും..
ജീവിതത്തിന്റെ നീണ്ട വഴി
മുന്നില്‍ തുറന്നു കിടക്കുമ്പോള്‍
കുളിരായ് തൂവാനമായ് കുട്ടിക്ക് കൂട്ട് മഴ!!
എന്നാലും ഒരു മഴ പെയ്തൊഴിയുമ്പോള്‍
പലതും പുതുമയാവുന്നു
പുതു നാമ്പുകള്‍ വിരിയുന്നു..
മഴ മഴ മഴ മനസ്സില്‍ എന്നും മഴ ...

തേജസ്വനി പ്രീയപ്പെട്ട മഴയെ കൂട്ടി വന്നതിനു നന്ദി

lakshmy said...

ലോകം കാണാതെ
തിരിച്ചുപോയ
കുഞ്ഞുസ്വപ്നങ്ങളുടെ
ചോര വീണു ചുവന്ന
വഴികളില്‍ ഇനിയും മഴ പെയ്യും-
മേഘമല്‍ഹാര്‍ ഇല്ലാത്ത
വെറും മഴത്തുള്ളികള്‍!

നല്ല വരികൾ തേജ്

കണ്ണനുണ്ണി said...

ബിംബങ്ങള്‍ ഒക്കെ മനോഹരം തേജ്...... as usual

അനിത said...

really nice.............

..::വഴിപോക്കന്‍[Vazhipokkan] said...

വെല്ലാത്ത മഴ..

പാവപ്പെട്ടവന്‍ said...

മഴയെ പ്രണയിച്ചു നടന്ന
അമ്മയുടെ വഴികള്‍
സിന്ദൂരം വീണ്
ചുവന്നിരിക്കുന്നു!
വളരെ നല്ല വരികള്‍ നല്ല എഴുത്ത് ആശംസകള്‍

Thallasseri said...

ബിംബങ്ങളുടെ സംഋധ്ദി. പതിവുപോലെ പറയാതെ പറയുന്ന രീതി നന്നായിരിക്കുന്നു.

വയനാടന്‍ said...

അതി മനോഹരം സുഹ്രുത്തെ; ശൂന്യമായ പ്രശം സകൾക്കുമപ്പുറം നിൽക്കുന്ന രചന

Sudheesh|I|സുധീഷ്‌ said...

entha parayande?

സൂത്രന്‍..!! said...

മഴയെ പ്രണയിച്ചു നടന്ന
അമ്മയുടെ വഴികള്‍
സിന്ദൂരം വീണ്
ചുവന്നിരിക്കുന്നു!

നന്നായിരിക്കുന്നു നല്ല വരികള്‍

sijisurendren said...

പറയാതിരിക്കുവതെങ്ങനെ
മല്‍ഹാര്‍ മൂളാത്ത ഈ മഴ
അകലെ നേര്‍ത്തുകേള്‍ക്കുന്ന
മല്‍ഹാറിന്‍റെ മനോഹാരിതയ്ക്കുമപ്പുറത്താണെന്ന്