മനസ്സ് മുന്‍പേ നടന്ന പാതകളില്‍
മാര്‍ഗ്ഗം തേടിയ വര്‍ഷാദ്യപാദങ്ങളെ
കളിയാക്കിച്ചിരിച്ച കാലവും,
വര്‍ഷാന്ത്യങ്ങളായി മറവിയില്‍
കൊഴിഞ്ഞുവീഴുന്നു!
‘മരിച്ച‘ ഓര്‍മ്മകളില്‍
അക്ഷരങ്ങളായുറഞ്ഞവരും,
‘ജീവിക്കുന്ന‘ ഓര്‍മ്മകളില്‍
വര്‍ഷപാതമായി വന്ന്
വേനലിന്റെ കൊടുംചൂട്
തേടി യാത്ര നടത്തുന്നവരും
മറവിയില്‍ വിലീനമാകുന്നു!
മറവിയുടെ ആഴങ്ങളില്‍,
വാക്കുകളില്‍ വേനല്‍മഴ നിറച്ച്
ഏകാന്തരാവിലുറക്കുപാട്ടായി
സ്മൃതികള്‍ സംഗീതമുതിര്‍ക്കുന്ന നേരം
കൊഴിഞ്ഞുവീണ വര്‍ഷാന്ത്യങ്ങള്‍
വര്‍ഷാദ്യങ്ങളായി തിരിച്ചുവരും!
ഇത് മോക്ഷത്തിന്റെ ദിനം-
മനസ്സിന് ശരീരത്തില്‍ നിന്നും;
ഓര്‍മ്മകള്‍ക്ക് മറവിയില്‍ നിന്നും!
Subscribe to:
Post Comments (Atom)
12 comments:
മറവിയുടെ ആഴങ്ങളില്‍,
വാക്കുകളില്‍ വേനല്‍മഴ നിറച്ച്
ഏകാന്തരാവിലുറക്കുപാട്ടായി
സ്മൃതികള്‍ സംഗീതമുതിര്‍ക്കുന്ന നേരം
കൊഴിഞ്ഞുവീണ വര്‍ഷാന്ത്യങ്ങള്‍
വര്‍ഷാദ്യങ്ങളായി തിരിച്ചുവരും!
മരിച്ച‘ ഓര്‍മ്മകളില്‍
അക്ഷരങ്ങളായുറഞ്ഞവരും,
‘ജീവിക്കുന്ന‘ ഓര്‍മ്മകളില്‍
വര്‍ഷപാതമായി വന്ന്
വേനലിന്റെ കൊടുംചൂട്
തേടി യാത്ര നടത്തുന്നവരും
മറവിയില്‍ വിലീനമാകുന്നു!
വളരെ മനോഹരമായിരിക്കുന്നു തേജാ പേരിടാന്‍ കഴിയാത്ത ഒരു വേദന ഈ വരികളില്‍ നിന്നും തൊട്ടെടുക്കാം. വര്ഷാദ്യത്തിനും വര്ഷാന്ത്യത്തിനുമിടയില് ആയുസ്സിനെ കുരുക്കിയിട്ട് സ്വപ്നങ്ങള്‍ പെയ്തൊലിച്ച് പോകുന്നതും നോക്കി വീണ്ടുമൊരു വര്ഷാദ്യത്തിനും വര്ഷാന്ത്യത്തിനുമായി നമുക്ക് കാത്തിരിക്കാം
ഇത് മോക്ഷത്തിന്റെ ദിനം-
മനസ്സിന് ശരീരത്തില്‍ നിന്നും;
ഓര്‍മ്മകള്‍ക്ക് മറവിയില്‍ നിന്നും......
മനസ്സിനെ ശക്തിപ്പെടുത്താന്‍
ഓര്‍മ്മകള്‍ക്ക് മൂര്‍ച്ചകൂട്ടാന്‍
വേണം മോക്ഷം
കവിത നന്നായിയെന്നെടുത്തു
പറയണ്ടല്ലോ!
മനസ്സിന് ശരീരത്തില്‍ നിന്നും;
ഓര്‍മ്മകള്‍ക്ക് മറവിയില്‍ നിന്നും!
മോകഷം കാത്തിരിപ്പിന്റെ മടുപ്പില്ലാതെ
നിനച്ചിരിക്കാതെ കിട്ടണം....ഒരു പാട് ചിന്തിപ്പിച്ചു വരികള്‍....
പ്രിയപ്പെട്ട തേജ്,
"കുന്ദേര പറഞ്ഞ പോലെ മറവി ഒരു മഹാപാപമാണ്"
കാരണങ്ങളില്ലാതെ ഓര്‍മ്മകള്‍ നഷ്ടപ്പെടുത്തി
ജീവിക്കുന്ന ഈ കാലഘട്ടത്തില്‍
ഓര്മകളുണ്ടാകുക എന്നത് പ്രധാനം
തന്നെയാണ്........
.....................................
കവിത നന്നായിരിക്കുന്നു..
എന്നാലും നേരത്തേ എഴുതിയ കിനക്കള്ക്കപ്പുറത്തിലെ വരികള്‍
ഒന്നു കൂടെ ശക്തമാണ്....
.....................................
നല്ല എഴുത്തിനു ഇനിയുമേറെ ഭാവുകങ്ങള്‍....
ഇത് മോക്ഷത്തിന്റെ ദിനം-
മനസ്സിന് ശരീരത്തില്‍ നിന്നും;
ഓര്‍മ്മകള്‍ക്ക് മറവിയില്‍ നിന്നും!
നന്നായിട്ടുണ്ട്...
:)
മറവിയുടെ ആഴങ്ങളില്‍,
വാക്കുകളില്‍ വേനല്‍മഴ നിറച്ച്
ഏകാന്തരാവിലുറക്കുപാട്ടായി
സ്മൃതികള്‍ സംഗീതമുതിര്‍ക്കുന്ന നേരം
കൊഴിഞ്ഞുവീണ വര്‍ഷാന്ത്യങ്ങള്‍
വര്‍ഷാദ്യങ്ങളായി തിരിച്ചുവരും!
നിന്റെ ചിന്തകളും വരികളും ശക്ത്മാണു.....തുടരുക... ആശംസകൾ
Delete Comment From: നീലാംബരി
ജുനൈദ് ഇരുമ്പുഴി said...
കൊഴിഞ്ഞുവീണ വര്‍ഷാന്ത്യങ്ങള്‍
വര്‍ഷാദ്യങ്ങളായി തിരിച്ചുവരും!
ആശംസകൾ
ഇത് മോക്ഷത്തിന്റെ ദിനം...
മനസ്സിന് ശരീരത്തില്‍ നിന്നും;
ഓര്‍മ്മകള്‍ക്ക് മറവിയില്‍ നിന്നും!
Tej! nalla varikal as usual..
മരിച്ച‘ ഓര്‍മ്മകളില്‍
അക്ഷരങ്ങളായുറഞ്ഞവരും,
‘ജീവിക്കുന്ന‘ ഓര്‍മ്മകളില്‍
വര്‍ഷപാതമായി വന്ന്
വേനലിന്റെ കൊടുംചൂട്
ഈ വരികള്‍ എന്നെ വല്ലാണ്ട് സ്പര്‍ശിച്ചു ആശംസകള്‍
Post a Comment