അഗ്നി നോക്കിനില്‍ക്കെയെന്‍
വിരലുകളില്‍ മുറുകെപിടിച്ച്
ജീവിതത്തിന് വാതായനങ്ങള്‍
മലര്‍ക്കെതുറന്നവന്‍ അഗ്നിയുടെ
സ്നേഹം തേടി യാത്രപോകുന്നു!
തുളുമ്പാത്ത സ്നേഹനിറകുടം
നിറയാതെ സൂക്ഷിച്ചത്
നിനക്കുവേണ്ടിയായിരുന്നു!
അഗ്നിവിഴുങ്ങുന്ന ഓര്‍മ്മപ്പൂവിലെ
നിന്റെ മുഖത്തിന് അണഞ്ഞ
അഗ്നിയുടെ കറുപ്പുനിറം!
‘എന്റെ ഹൃദയത്തോളം
നിന്നെ ഞാന്‍ സ്നേഹിക്കുന്നു‘
ചുംബനാന്ത്യം, ഒരു മൊഴി
ഹൃദയശിലയില്‍ തട്ടി
ഇന്നും മരിച്ചുവീണത്
നിന്നെക്കുറിച്ചോര്‍ത്തായിരിക്കും.
Subscribe to:
Post Comments (Atom)
21 comments:
ആദ്യം ഒരു തേങ്ങ ഉടച്ച് ഈ കമന്റ് ഭരണി ഉത്ഘാടനം ചെയ്യാം, വായിച്ചിട്ട് ബാക്കി അഭിപ്രായം പറയാം..ട്ടൊ
നന്നായിരിക്കുന്നു
ചുംബനാന്ത്യം, ഒരു മൊഴി
ഹൃദയശിലയില്‍ തട്ടി
ഇന്നും മരിച്ചുവീണത്
നിന്നെക്കുറിച്ചോര്‍ത്തായിരിക്കും.
ശിലയായി തീരാത്ത ഹൃദയത്തിലെ കവിതയുടെ നീരുവ വറ്റാതിരിക്കട്ടെ. ആശംസകള്‍.
കെട്ടുപോകുന്ന ചില സ്മൃതിചിത്രങ്ങള്‍.....
കവിത നന്നായിരിക്കുന്നു..
സ്നേഹം, അത് നഷ്ടപ്പെടുത്താന്‍ ആര്‍ക്കാ കഴിയുക..?
തിരിച്ചറിയാന്‍ അല്പം വൈകുമെങ്കിലും യഥാര്‍ത്ഥ സ്നേഹം ഒരിക്കല്‍ തിരിച്ചറിയുക തന്നെ ചെയ്യും..
എന്റെ ഹൃദയത്തോളം
നിന്നെ ഞാന്‍ സ്നേഹിക്കുന്നു....
Ee kavithayeyum... Nannayirikkunnu. Ashamsakal...!!!
ഹൃദയതോളമേ ഉള്ളു ?
nannaayirikkunnu kavitha...
aasamsakal...
cheriyanadan
:(
തുളുമ്പാത്ത സ്നേഹനിറകുടം
നിറയാതെ സൂക്ഷിച്ചത്
നിനക്കുവേണ്ടിയായിരുന്നു!
നല്ല ആശയം ശക്തമായ വരികള്‍
ആശംസകള്‍
തേജസ്വിനി റ്റച്ച്!!
‘എന്റെ ഹൃദയത്തോളം
നിന്നെ ഞാന്‍ സ്നേഹിക്കുന്നു‘
ചുംബനാന്ത്യം, ഒരു മൊഴി
ഹൃദയശിലയില്‍ തട്ടി
ഇന്നും മരിച്ചുവീണത്
നിന്നെക്കുറിച്ചോര്‍ത്തായിരിക്കും.
allathe aarekkurichorkkan...........
nice theja
..അഗ്നിയുള്ള കവിത...
“”‘എന്റെ ഹൃദയത്തോളം
നിന്നെ ഞാന്‍ സ്നേഹിക്കുന്നു‘
ചുംബനാന്ത്യം,“”
തേജസിനിയുടെ കവിത മനോഹരം തന്നെ
പക്ഷെ പണ്ടൊക്കെ വന്ന കവിതകളുടെ അത്ര കൊഴുപ്പില്ലാ.
ഞാന്‍ കഴിഞ്ഞ ദിവസം കൊഴിക്കാട്ടിരി ശങ്കരമംഗലം ക്ഷേത്രത്തിന്നടുത്തുള്ള അഴകത്ത്
ശാസ്ത്ര ശര്മമന് നമ്പൂതിരിയെ കാണാന്‍ വന്നിരുന്നു.
പക്ഷെ അന്ന് എന്നോട് പറഞ്ഞ വിലാസമെല്ലാം ഞാന്‍ മറന്നു.
ഇനിയും ആ വഴിക്ക് വരുന്നുണ്ട്.
വിലാസവും – ഫോണ്‍ നമ്പറും കിട്ടിയാല്‍ നന്നായിരിന്നു.
നമുക്കിഷ്ടപ്പെട്ട ആളുകളെ നേരില്‍ കാണുന്നത് നല്ല കാര്യമല്ലേ.
ഞാന്‍ ചിലരുടെ കവിതകല് ഓഡിയോ ഫയലിലാക്കുന്നുണ്ട്.
എന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍
"കറുപ്പുമൂടിയ അഗ്നിച്ചിറകുകള്‍"
നന്നായിട്ടുണ്ട്...
അഗ്നി ബാക്കിവച്ച കറുപ്പിനും ഒരുപാടു സ്നേഹമില്ലേ...
ഓര്‍മ്മകള്‍ മരിച്ചു വീഴാതിരിക്കട്ടെ...
nalla kavitha Tej.
തേജസ്വിനിയുടെ മറ്റു കവിതകളുടെ ഉയരത്തിലെത്തിയില്ലെന്നൊരു തോന്നല്‍.
പുതിയത് ?
""‘എന്റെ ഹൃദയത്തോളം
നിന്നെ ഞാന്‍ സ്നേഹിക്കുന്നു‘
ചുംബനാന്ത്യം, ഒരു മൊഴി
ഹൃദയശിലയില്‍ തട്ടി
ഇന്നും മരിച്ചുവീണത്
നിന്നെക്കുറിച്ചോര്‍ത്തായിരിക്കും. ""
ഹലോ തേജസ്വിനീ
ഞാന്‍ കുറച്ച് നാളായി ഈ വഴിക്ക് വരാറില്ല.
സുഖം തന്നെയാണല്ലോ. ഇപ്പോള്‍ കവിതകള്‍ ഒരുപാടു ഉണ്ടല്ലോ. വളരെ സന്തോഷം.
ഞാന്‍ ഇന്നെലെ നീലാംബരിയുടെ ചില കവിതകള്‍ മൂളി നോക്കി.
ഈശ്വരി രാഗം ചേര്‍ത്ത് പാടിത്തരാമെന്ന് പറഞ്ഞിട്ടിട്ടുണ്ട്. അടുത്ത ദിവസം പാടിച്ച് ബ്ലോഗില്‍ ഇടാം.
സ്നേഹത്തോടെ
ജെ പി അങ്കിള്‍ - തൃശ്ശിവപേരൂര്‍
"കറുപ്പുമൂടിയ അഗ്നിച്ചിറകുകള്‍"
നന്നായിട്ടുണ്ട്.. ആശംസകള്‍
"ഒരു മൊഴി
ഹൃദയശിലയില്‍ തട്ടി
ഇന്നും മരിച്ചുവീണത് "...
ഞാന്‍ ആദ്യാമായണല്ലേ കമന്റ് ഇടുന്നത്... :)
ചേച്ചീ, വളരെ നന്നായിട്ടുണ്ട് ട്ടോ, കവിത...
"എന്റെ ഹൃദയത്തോളം
നിന്നെ ഞാന്‍ സ്നേഹിക്കുന്നു...."-- ഇതെനിക്ക് നല്ല ഇഷ്ടായി... :)
Post a Comment