Thursday, December 16, 2010

നിറഭേദങ്ങള്‍

നിറം മാറ്റിയ ചോരത്തുള്ളികള്‍
ധവളപക്ഷത്തില്‍ ചേര്‍ത്തുവെച്ച്
വിധിയുടെ ലിറ്റ്മസ്, തീക്ഷ്ണമാം
'മോഹ'ത്തെ ഒഴുക്കിക്കളഞ്ഞുവോ...!

വൈദ്യം തേടിയലഞ്ഞ നാളുകളില്‍
സ്വരുക്കൂട്ടിയ പാവക്കുഞ്ഞുങ്ങള്‍ക്കരികെ,
പ്രിയനേകിയ വെളുത്ത മാത്രകള്‍ക്ക്
ദുഷിച്ച ചുവപ്പില്‍ സമാധിയൊരുങ്ങി!

പിറവിയറിയാതെ 'മരിച്ച' ജീവകണിക‍
വികൃതഗര്‍ഭപാത്രത്തില്‍ ചുവപ്പായനേരം,
ചുരന്ന മാറിടം തുടയ്ക്കാത്ത ‘അമ്മ'യ്ക്കരികില്‍
അനാഥമായുറങ്ങുന്ന പാവക്കുഞ്ഞിന്
ജീവനേകാന്‍ ദൈവം വീണ്ടും മറക്കും!

മാറ്റിയ നിറത്തിന്‍ പൊരുളറിയില്ലെങ്കിലും
പ്രിയലിറ്റ്മസ്, നീ നരച്ചുപോകാതിരിക്കട്ടെ....!

16 comments:

തേജസ്വിനി said...

മാറ്റിയ നിറത്തിന്‍ പൊരുളറിയില്ലെങ്കിലും
പ്രിയലിറ്റ്മസ്, നീ നരച്ചുപോകാതിരിക്കട്ടെ....!

യൂസുഫ്പ said...

അതെ മുലപ്പാലിന്റെ നിറം മങ്ങാതിരിക്കട്ടെ, മായാതിരിക്കട്ടെ.അങ്ങനെ സംഭവിച്ചാൽ അമ്മ വിസ്മൃതിയിൽ ആണ്ടുപോകും.

S Varghese said...

sounds cool

പാവപ്പെട്ടവന്‍ said...

നിങ്ങൾ നേർച്ചക്കു വേണ്ടി എഴുതണം എന്നില്ല .ഏതു തരത്തിലുള്ള പ്രമേയമാ‍ണങ്കിലും അല്പം സമയം എടുത്തു എഴുതിയാൽ മതിയാകും .കാരണം വായിച്ചാൽ മനസിലാകണം എന്നു മാത്രം. എന്തു പറ്റി തേജസ്വിനി...?
കവിത്വം ഒക്കെ പോയോ?

വീ കെ said...

ഒന്നും മനസ്സിലായില്ലെങ്കിലും ആശംസയുണ്ട്...
എന്തിനെന്നൊ...?
പഴയ ആ ഫോട്ടൊ മാറ്റിയതിന്....!!
ആ കണ്ണീരിനി കാണണ്ടല്ലൊ...!
താങ്ക്സ്...

തേജസ്വിനി said...

നന്ദി, എല്ലാവർക്കും...

യൂസുഫ്പ,

നല്ല വായനയ്ക്ക് നന്ദി...

പാവപ്പെട്ടവൻ..
എന്റെ പരിമിതികൾ ഞാൻ മനസ്സിലാക്കുന്നു...നേർച്ചയ്ക്കുവേണ്ടി എഴുതിയതല്ല, വളരെ സമയമെടുത്തുതന്നെയാ എഴുതിയത്...
വെറുതെ ‘’നന്നായി’‘ എന്നുപറഞ്ഞുപോവുന്നവരുടെ കൂട്ടത്തിൽ വേറിട്ട നല്ല വായനയ്ക്കും തുറന്ന അഭിപ്രായത്തിനും നന്ദി. കവിത്വം ഉണ്ടെന്നിതുവരെ തോന്നാത്തതുകൊണ്ട് നഷ്ടബോധം ഒട്ടുമില്യ...
ഇനി കൂടുതൽ സമയമെടുത്ത് എഴുതാൻ ശ്രമിക്കാം...താങ്കൾ പറഞ്ഞതുപോലെ (നേർച്ചക്കുവേണ്ടി) എഴുതാതിരിക്കാം...

തേജസ്വിനി said...

നന്ദി, എല്ലാവർക്കും...

യൂസുഫ്പ,

നല്ല വായനയ്ക്ക് നന്ദി...

പാവപ്പെട്ടവൻ..
എന്റെ പരിമിതികൾ ഞാൻ മനസ്സിലാക്കുന്നു...നേർച്ചയ്ക്കുവേണ്ടി എഴുതിയതല്ല, വളരെ സമയമെടുത്തുതന്നെയാ എഴുതിയത്...
വെറുതെ ‘’നന്നായി’‘ എന്നുപറഞ്ഞുപോവുന്നവരുടെ കൂട്ടത്തിൽ വേറിട്ട നല്ല വായനയ്ക്കും തുറന്ന അഭിപ്രായത്തിനും നന്ദി. കവിത്വം ഉണ്ടെന്നിതുവരെ തോന്നാത്തതുകൊണ്ട് നഷ്ടബോധം ഒട്ടുമില്യ...
ഇനി കൂടുതൽ സമയമെടുത്ത് എഴുതാൻ ശ്രമിക്കാം...താങ്കൾ പറഞ്ഞതുപോലെ (നേർച്ചക്കുവേണ്ടി) എഴുതാതിരിക്കാം...

അനൂപ് അമ്പലപ്പുഴ said...

എഴുതാന്‍ വേണ്ടി എഴുതാതിരികൂ .......

MyDreams said...

പ്രിയനേകിയ വെളുത്ത മാത്രകള്‍ക്ക് ഇതിലെ ഈ മാത്രകള്‍ എന്താ .?
കൊള്ളാം കവിത

ഉമേഷ്‌ പിലിക്കൊട് said...

ആശംസകള്‍

Anonymous said...

ചുള്ളികാടു മണക്കുന്നു കവിതകളില്‍...

Jyotsna P kadayaprath said...

നിറഭേതം പ്രതീക്ഷകള്‍ തകര്‍ത്തെങ്കിലും വീണ്ടും പ്രതീക്ഷിക്കാമല്ലോ..
അമ്മയാകാനുള്ള അവളുടെ വെമ്പല്‍ വരികളില്‍ വളരെ വ്യക്തം
we will surely get if we are destined to get..
ആശംസകളോടെ
ജോ

നിശാസുരഭി said...

കവിത പിടുത്തം തന്നില്ല, യൂസുഫ്പയുടെ കമന്റ് ചേര്‍ത്ത് വായിക്കുമ്പോള്‍ എതൊക്കെയോ മനസ്സിലാവുന്നുണ്ട് :)

ആശംസകള്‍

കുഞ്ഞൂട്ടന്‍|NiKHiL said...

കവിതയ്ക്ക് പോരായ്മകളുണ്ടെന്ന് എഴുതിയ കവിക്കു മാത്രമെ ആധികാരികമായി പറയാന്‍ സാധിക്കൂ എന്നാണ് ഞാന്‍ കരുതുന്നത്. പക്ഷേ അതു മനസ്സിലാക്കാന്‍ ഒന്നു പുറമെ നിന്നു വായന നടത്തണം..എന്നിട്ട് ആവശ്യമായ തിരുത്തലുകള്‍ അന്വേഷിക്കണം...ഇനിയും ഒരുപാടെഴുതൂ..

സിജി സുരേന്ദ്രന്‍ said...

തേജാ ഞാന്‍ വൈകിപ്പോയി അല്ലേ.....?

ഒരില വെറുതെ said...

നരച്ചുപോകാതിരിക്കട്ടെ