Saturday, August 7, 2010

രക്തവര്‍ണ്ണപ്പൂക്കള്‍

ആഴ്ന്നിറക്കിയ ആയുധത്തിന്റെ
മൂര്‍ച്ചയുള്ള തണുപ്പില്‍ വിറച്ച മരം
ഭൂമിയ്ക്കുമ്മയേകിയുറങ്ങുന്ന നേരം
ദാനമേകും രക്തവര്‍ണ്ണപ്പൂക്കള്‍!

വരണ്ടുണങ്ങിയ ഭൂമിയില്‍
നിപതിച്ച പരാഗരേണുക്കള്‍
പ്രജ്ഞയറ്റ് ഒഴുകിയനേരം
നിലാവിന്റെ ജലച്ചായത്തില്‍
മിഴിനീര്‍ ചാലിച്ചുചേര്‍ത്ത്,
രാത്രിയുടെ പ്രതലത്തില്‍
ചുമര്‍ചിത്രങ്ങള്‍ രചിച്ച്
മുറിവില്‍ മരുന്നു പുരട്ടുന്നു
കൊഴിഞ്ഞയിലകള്‍!

ചതഞ്ഞരഞ്ഞ പൂക്കളിലെ
കട്ടപിടിച്ച ചോരയില്‍
മുങ്ങിമരിച്ച പരാഗരേണു
ഉയിര്‍ത്തേഴുന്നേല്‍ക്കുംവരെ
മാരുതന്‍ വിരുന്നെത്തില്ല;എങ്കിലും,

മനോവീണയില്‍ സ്മൃതിതന്ത്രികള്‍ മീട്ടി
പാതിരാമഴയില്‍ നീലാംബരി മൂളി
ചുംബിച്ചുണര്‍ത്താന്‍ അവന്‍ വരുന്നദിനം
കാഴ്ചവയ്ക്കണം ഒരുനുള്ളുപൂമ്പൊടി‍!

21 comments:

തേജസ്വിനി said...

മനോവീണയില്‍ സ്മൃതിതന്ത്രികള്‍ മീട്ടി
പാതിരാമഴയില്‍ നീലാംബരി മൂളി
ചുംബിച്ചുണര്‍ത്താന്‍ അവന്‍ വരുന്നദിനം
കാഴ്ചവയ്ക്കണം ഒരുനുള്ളുപൂമ്പൊടി‍!

മാണിക്യം said...

അതേ വീണ്ടും വളരെ സന്തോഷം
കവിത പതിവ് പോലെ മനോഹരം ശക്തം !!

M N PRASANNA KUMAR said...

വാക്കിന്റെ കായബലം
ആഴ്ന്നു ഇറങ്ങുന്നൊരു
ആയുധം പോലെ .......

ഏ.ആര്‍. നജീം said...

തോട്ടുനർത്താനെത്തുന്ന മന്ദമാരുതനെക്കാത്ത് ആലസ്യത്തില്‍ ഒരു പൂമ്പൊടിയുടെ സുഖമുള്ള ഓര്‍മ്മ..
മടങ്ങി വരവ് പതിവ് പോലെ ഗംഭീരമാക്കി

സോണ ജി said...

:)
പറഞ്ഞതു പോലെ തിരിച്ചു വന്നല്ലോ...തേജസ്വിനി.അതില്‍ അതിയായ സന്തോഷം ഉണ്ടെന്ന് പറയാതെ വയ്യ. ഇടവേളയില്‍ പോയി വന്നത് കൊണ്ടാവാം വാക്കുകള്‍ക്ക് നല്ല മൂര്‍ച്ചയുണ്ട്...ഭാവനസാന്ദ്രവും ആണ്..തുടരുക......

സിജി സുരേന്ദ്രന്‍ said...

തേജാ...
വീണ്ടും കൈപിടിച്ചീ ഇറയത്തേയ്ക്കിറങ്ങാം
തോളുചേര്‍ന്നു കടലാസു തോണി ഒഴുക്കാം
ഉലയ്ക്കുന്ന കാറ്റില്‍ കൈകളിറുക്കെപ്പിടിക്കാം......

Unknown said...

നല്ല ഭാവം .കവിത കൊള്ളാം .......ആശംസക്കള്‍

അനില്‍കുമാര്‍ . സി. പി. said...

മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന വാക്കുകള്‍, മൂര്‍ച്ച കൊണ്ടല്ല; ആര്‍ദ്ര സൌന്ദര്യ ഭാവം കൊണ്ട്.

Vinodkumar Thallasseri said...

മരിച്ചുവീഴുന്ന മരം. എന്നിട്ടും ദാനം ചെയ്യുന്ന ചോരപ്പൂക്കള്‍, കൊഴിഞ്ഞ ഇലകള്‍. അനാഥമാകുന്ന പൂമ്പൊടി.

എങ്കിലും സന്തോഷമുണ്ട്‌ ഈ തിരിച്ചു വരവില്‍. അല്ലെങ്കിലും കവിതയില്‍ നിന്ന്‌ വിടുതല്‍ നേടി എവിടെ പോകാന്‍? ഇനിയും എഴുതുക.

വിജയലക്ഷ്മി said...

kavitha athi manoharam...

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

well

തേജസ്വിനി said...

നന്ദി, എല്ലാവര്‍ക്കും..

സിജീ,
എന്നിലെ എന്നെ നീയറിയുന്നെറിയുന്നു....

Pranavam Ravikumar said...

really touching!

Deepa Bijo Alexander said...

"മനോവീണയില്‍ സ്മൃതിതന്ത്രികള്‍ മീട്ടി
പാതിരാമഴയില്‍ നീലാംബരി മൂളി
ചുംബിച്ചുണര്‍ത്താന്‍ അവന്‍ വരുന്നദിനം
കാഴ്ചവയ്ക്കണം ഒരുനുള്ളുപൂമ്പൊടി‍! "

സ്വപ്നം..പ്രതീക്ഷ..കാത്തിരിപ്പ്‌....

ഓണാശംസകൾ.....!

വീകെ said...

:)

മഴവില്ലും മയില്‍‌പീലിയും said...

മനോഹരമായ കവിത

Raghunath.O said...

nice

Kalavallabhan said...

പുതിയ കവിതകൾ പ്രതീക്ഷിക്കുന്നു.
ആശംസകൾ

പ്രതികരണൻ said...

നിലാവിന്റെ ജലച്ചായത്തിൽ
മിഴിനീർ ചാലിച്ചു ചേർത്ത്…….

മനോഹരം…….

ശില്പാ മേനോന്‍ said...

ഒരു നുള്ളു പൂമ്പൊടി......

തേജസ്വിനി said...

nandi, ellaavarkkum.