Thursday, April 15, 2010

വിഷുച്ചിത്രങ്ങള്‍

കൂടിച്ചേരാനാവാതെ മുറിഞ്ഞുപോകുമൊരു-
സ്വപ്നത്തില്‍ തുന്നിച്ചേര്‍ക്കുന്ന പുത്തനുടുപ്പില്‍
സമ്പല്‍സമൃദ്ധിയുടെ കിന്നരം ചേര്‍ക്കുന്നനേരം,
കൈനീട്ടം കിട്ടിയ നാണയത്തുട്ടില്‍ അമ്മയുടെ
വിയര്‍പ്പിന്റെ മണമെന്ന് ചൊല്ലീ അനിയത്തി!

വെന്തുരുകിക്കരയുന്ന പൂത്തിരികളുടെ
ദൈന്യത മുറ്റിയ മൗനസംഗീതത്തില്‍
അയലത്തെ കുട്ടികള്‍ 'തീ'യില്‍ കളിക്കവേ
'തീ'യില്ലാത്തയടുപ്പിലെ വെണ്ണീറില്‍ ഒരു വിഷു!
അച്ഛന്റെ കുഴിഞ്ഞ മിഴികളില്‍ ഇടറുന്ന
മൊഴികളുടെ ഉരുണ്ടുകൂടിയ വര്‍ഷപാതം!‍

സ്വരുക്കൂട്ടിയ മോഹമഞ്ചാടിമണികള്‍
പലതായ് പകുത്ത് കൈനീട്ടം നല്‍കിയൊരമ്മ
സങ്കടമണിച്ചെപ്പില്‍ സ്നേഹം നിറച്ച്
മഞ്ഞനിറം പൂശി വിഷുക്കണിയൊരുക്കുന്നു!

കൃത്രിമപ്പൂക്കളില്‍ പുലരിയുണരാത്ത,
ആശംസാപത്രങ്ങള്‍ അക്ഷരങ്ങള്‍ തുപ്പാത്ത
അന്നത്തെയന്നം തേടുന്ന കുടിലുകളില്‍
'മറ്റേതോ' ദിനംപോല്‍ പോവാറില്ല വിഷു!

ലോകമീയരങ്ങില്‍ വേഷമാടിത്തീര്‍ക്കാന്‍
പുതിയ ചായമിടുന്ന വിഷുദിനത്തില്‍
കണ്ണന്‍ പീതാംബരമണിഞ്ഞ് വിരുന്നുവരും;
മറവിയുടെ ആഴിയില്‍ ദു:ഖങ്ങള്‍ മറയും!

14 comments:

തേജസ്വിനി said...

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍...

ഏ.ആര്‍. നജീം said...

ആഘോഷത്തിന്റെ നിറപകിട്ടില്‍ നമ്മള്‍ പരസപരം ആശംസകള്‍ നേരുമ്പോള്‍..
തന്റെ കുട്ടികള്‍ക്ക് വിഷു കൈനീട്ടം കൊടുക്കാന്‍ ഒരു വെള്ളി രൂപ സമ്പാദിക്കാന്‍ പാടുപെടുന്ന ചില രക്ഷിതാക്കളെ ഓര്‍മ്മിക്കാന്‍ ഈ പോസ്റ്റ്‌ ഇടയാക്കി...

അഭിനന്ദനങ്ങള്‍ ഒപ്പം വിഷു ആശംസകള്‍

വീകെ said...

കൈനീട്ടം കിട്ടിയ നാണയത്തുട്ടില്‍ അമ്മയുടെ
വിയര്‍പ്പിന്റെ മണമെന്ന് ചൊല്ലീ അനിയത്തി!

അമ്മയുടെ വിയർപ്പിനെക്കുറിച്ച് ചേച്ചിക്ക് ബോധമില്ലായിരുന്നൊ...? അത് സ്വയം ബോദ്ധ്യപ്പെടേണ്ടതായിരുന്നു.....!!

വിഷുവിന് നല്ലൊരു കവിതയുമായി വന്ന തേജസ്വനിക്ക് എന്റേയും കുടും‌ബത്തിന്റേയും “വിഷുദിനാശംസകൾ...”

മാണിക്യം said...

വിത്യസ്തതയോടെ നീലാംബരിയില്‍ നല്ലോരു പോസ്റ്റ്‌
ദാരിദ്ര്യം മനസ്സില്‍ വരാതെ കാക്കാം... 'കൃത്രിമപ്പൂക്കളില്‍ പുലരിയുണരാത്ത,
ആശംസാപത്രങ്ങള്‍ അക്ഷരങ്ങള്‍ തുപ്പാത്ത' "ഐശ്വര്യസമൃദ്ധമായ നല്ലൊരു വിഷു ആശംസിക്കുന്നു!!"

പാവപ്പെട്ടവൻ said...

വിഷു ആശംസകള്‍..

ഹന്‍ല്ലലത്ത് Hanllalath said...

...എന്റെ വിഷു ആശംസകള്‍...

പകല്‍കിനാവന്‍ | daYdreaMer said...

വിഷു ആശംസകള്‍

Junaiths said...

ഐശ്വര്യവും,സ്നേഹവും,നന്മയും നിറഞ്ഞ വിഷു ആശംസിക്കുന്നു..

രാജേഷ്‌ ചിത്തിര said...

വിഷു ആശംസകള്‍

Unknown said...

This is a cultural integration day .

After unification of Kerala state, following Chingam one as the new year (Onam), this is the culture of Thiruvithamkur. In Malabar, people are following Medom one as New Year. (Celebration of Malabar)

The following countries are following Medom one (Vishu) as their New Year.
1) Sri Lanka,
2) Bangladesh
3) Indonesia
4) Malaysia
5) Singapore
6) South India (Malabar area, Tamil Nadu, Anthra Predesh and Bengal)
7) Pakistan Sindh area (Very small area)

Do you know the link of this history, Sindh area is the central area of Dravidians and the Aryan from Iran made invasion in BC 3000 this central area and they (Aryan) attacked Dravidian. Due to this attack, Dravidian were escaped and some of them settled south India and some at Bengal provisions. This is the reason the similarities of South Indians, Srilankan and Bengal and cultural similarities of Malaysia, Indonesia and Singapore.

Sirjan said...

ലോകമീയരങ്ങില്‍ വേഷമാടിത്തീര്‍ക്കാന്‍
പുതിയ ചായമിടുന്ന വിഷുദിനത്തില്‍
കണ്ണന്‍ പീതാംബരമണിഞ്ഞ് വിരുന്നുവരും;
മറവിയുടെ ആഴിയില്‍ ദു:ഖങ്ങള്‍ മറയും!

valare nannayi

aashamsakal

സംഗീത said...

സ്വരുക്കൂട്ടിയ മോഹമഞ്ചാടിമണികള്‍
പലതായ് പകുത്ത് കൈനീട്ടം നല്‍കിയൊരമ്മ
സങ്കടമണിച്ചെപ്പില്‍ സ്നേഹം നിറച്ച്
മഞ്ഞനിറം പൂശി വിഷുക്കണിയൊരുക്കുന്നു!
അമ്മയെ കുറിച്ച് ഓര്‍ക്കാതെ ഒരു വിഷുവും കടന്നു പോവാറില്ല. മനോഹരം.

കുഞ്ഞൂസ് (Kunjuss) said...

വിഷുദിനത്തിലെ തികച്ചും വ്യത്യസ്തമായ ചിന്ത മനോഹരമായ കവിതയിലൂടെ.....നന്നായി തേജസ്വിനി.... മറ്റുള്ളവരെപ്പറ്റിയുള്ള ഇത്തരം വേവലാതികള്‍ മനസ്സിന്റെ നന്മയെ പ്രകടിപ്പിക്കുന്നു.

വൈകിയാണെങ്കിലും എന്റെ വിഷു ആശംസകള്‍ !

വിജയലക്ഷ്മി said...

mole artthavattaya kavitha.yaathaarthyangal choondikaanikkunna oru vishu chithram kavthaaroopatthil oru vishu sandeshamaayetthikkaan molkku kazhinjittundu.nandi...