Thursday, April 8, 2010

പാദമുദ്രകള്‍

അച്ഛന്റെ നനഞ്ഞ കാല്‍പ്പാടുകളില്‍
നോവുപടര്‍ത്താതെ നടന്ന നിഴല്‍
കറുപ്പുപുരട്ടി സ്വന്തമാക്കാന്‍
അന്ധകാരം അണഞ്ഞനേരവും
മായാതെനിന്ന കുഞ്ഞുപാദചിത്രങ്ങള്‍
മേഘം പൊഴിച്ച ചുടുമിഴിനീര്‍-
പ്പൂക്കള്‍ വീണായിരിക്കും
കരിഞ്ഞുപോയിരിക്കുക!

സ്നേഹത്തിന്റെ പൂക്കാലം കൊരുത്ത്
അനിയത്തി കോര്‍ത്ത മാലചൂടി
ഒന്നിച്ചുറങ്ങിയ രാത്രികളിലൊന്നില്‍
യാത്രപോയ കുന്നിമണികള്‍ നോക്കി
കുമ്മായമടര്‍ന്നുപോകുന്ന ചുമരിന്റെ
വേദനയില്‍, മനസ്സ് മറവിയില്‍ മുങ്ങിമരിച്ചു!

നിന്റെ വലിയ മിഴികളില്‍
പ്രണയത്തിന്റെ ആഴിയിരമ്പുമ്പോള്‍
തനുവിലുണരുന്ന കാമനദികള്‍
മൃത്യുവടയുന്നെന്ന് ചൊല്ലിയവന്‍
കനവില്‍ നിനച്ചിരിക്കാത്തനേരം
ഉണ്ണാതെയുറങ്ങാതെ തേടിവരുന്നു!

മിഴികളിലിരമ്പുന്ന ആഴി മറച്ച്
കൊട്ടിയടച്ച വാതായനങ്ങള്‍ക്കിപ്പുറം
വെളുത്ത ശീലക്കുടയില്‍ അവനെചേര്‍ത്ത്
നനഞ്ഞ മണ്ണില്‍ നടക്കുന്നനേരം
ആരെയോകാത്ത് പാദമുദ്രകള്‍
അനാഥമായി സമാന്തരമായിക്കിടന്നു!

12 comments:

സുബൈര്‍കുരുവമ്പലം said...

മിഴികളിലിരമ്പുന്ന ആഴി മറച്ച്
കൊട്ടിയടച്ച വാതായനങ്ങള്‍ക്കിപ്പുറം
വെളുത്ത ശീലക്കുടയില്‍ അവനെചേര്‍ത്ത്
നനഞ്ഞ മണ്ണില്‍ നടക്കുന്നനേരം
ആരെയോകാത്ത് പാദമുദ്രകള്‍
അനാഥമായി സമാന്തരമായിക്കിടന്നു
very good

വീകെ said...

മേഘം പൊഴിച്ച ചുടുമിഴിനീര്‍-
പ്പൂക്കള്‍ വീണായിരിക്കും
കരിഞ്ഞുപോയിരിക്കുക!

മേഘം പൊഴിച്ച ചുടുമിഴിനീർ എന്നു പറഞ്ഞാൽ മഴയല്ലെ... മഴ പെയ്താൽ കരിഞ്ഞു പോകുമോ...?

ആശംസകൾ....

Vinodkumar Thallasseri said...

'കുഞ്ഞുപാദചിത്രങ്ങള്‍ കരിക്കുന്ന മേഘത്തിണ്റ്റെ ചുടുമിഴിനീര്‍പ്പൂക്കള്‍', 'കുമ്മായമടരുന്ന ചുമരിണ്റ്റെ വേദന' നല്ല കല്‍പനകള്‍. നന്നായിരിക്കുന്നു, തേജസ്വിനീ. തേജസ്വിനിയുടെ കവിതകളുടെ കൂടപ്പിറപ്പായ വിഷാദം ഉണ്ടെങ്കിലും..

Junaiths said...

വിഷാദം തുളുമ്പുന്ന നല്ല കവിത

jayanEvoor said...

മനോഹരമായ വരികൾ.

ഇഷ്ടപ്പെട്ടു!

വിജയലക്ഷ്മി said...

"മിഴികളിലിരമ്പുന്ന ആഴി മറച്ചു "ദുഖങ്ങളുടെ കാര്‍ മേഘങ്ങള്‍ മൂടിയ വരികള്‍ ...കവിത ഇഷ്ടപ്പെട്ടു .

Unknown said...

ആശംസകൾ....

ഇഷ്ടപ്പെട്ടു!

ഏ.ആര്‍. നജീം said...

ജീവിതത്തിന്റെ ഓരോ കാല്‍വെപ്പുകളിലും പിന്തിരിഞ്ഞു നോക്കുമ്പോള്‍ ആകെ കാണാനാവുക നമ്മുടെ കാണാകാരുത്തിന്റെയോ നഷ്ടസ്വപ്നങ്ങളുടെയോ പാദമുദ്രകള്‍ മാത്രമാകും..
പതിവ് വിഷാദം വാക്കുകളില്‍ നിഴലിക്കുന്നുവെങ്കിലും കവിത ഇഷ്ടായി...

പട്ടേപ്പാടം റാംജി said...

നേരിയ നൊമ്പരത്തിന്റെ നിഴലുകള്‍ വീശിയ നല്ല വരികള്‍..

പാവപ്പെട്ടവൻ said...

സ്നേഹത്തിന്റെ പൂക്കാലം കൊരുത്ത്
അനിയത്തി കോര്‍ത്ത മാലചൂടി
ഒന്നിച്ചുറങ്ങിയ രാത്രികളിലൊന്നില്‍
യാത്രപോയ കുന്നിമണികള്‍ നോക്കി
കുമ്മായമടര്‍ന്നുപോകുന്ന ചുമരിന്റെ
വേദനയില്‍, മനസ്സ് മറവിയില്‍ മുങ്ങിമരിച്ചു!
മനോഹരമായ വരികൾ.
ആശംസകൾ....

തേജസ്വിനി said...

നന്ദി..

എല്ലാവര്‍ക്കും വിഷു ആശംസകള്‍ നേരുന്നു...

adailiaeardley said...

BetVictor: The Casino - No Limit Sports Betting
BetVictor is a baoji titanium new 해외배당흐름 betting app available in the Google Play store. This means you 슬롯 나라 can watch the biggest sporting 라이브 바카라 사이트 events across Europe, Africa, Asia,  Rating: 4.6 · ‎Review by Nicholas 피망 포커 Crouch