എന്റെ പ്രണയത്തിന്റെ നീറുന്ന
മുറിവില്‍ ഉപ്പുപുരട്ടി ഏകനായി
യാത്രപോയ നിന്റെ പുറകില്‍
വരാതിരിക്കാന്‍ എനിക്കാവില്ല!
പാദമുദ്രകള്‍ അവശേഷിക്കാത്ത
യാത്ര നിറഞ്ഞ നിന് കവിതകള്‍
മരിച്ചുവീഴില്ല; പക്ഷേ, നിന്റെ
പാദമുദ്രകളില്‍ വഴിയറിഞ്ഞവളുടെ
നഷ്ടപാതകളില്‍ അക്ഷരങ്ങള്‍
എരിഞ്ഞുതീര്‍ന്നേയ്ക്കാം!
വഴി(തെറ്റി)തേടിയെത്തിയ നീണ്ട
സമാന്തരരേഖകളിലൂടെ നടക്കവേ
തട്ടിവീഴ്ത്തിയെന്നെ പ്രാപിച്ച്
ആരവമുണര്‍ത്തി അവനും കടന്നുപോയി.
വീണ്ടും തെളിഞ്ഞ പാദമുദ്രകളില്‍
ചവിട്ടാതെ നടക്കട്ടെ ഒരിക്കലെങ്കിലും!
തിരിച്ചുവരാനൊരു വഴിയൊരുക്കാം
ഇടമില്ലാത്തയിരുട്ടുമുറിയില്‍ നിന്നും...!
Subscribe to:
Post Comments (Atom)
19 comments:
എന്റെ പ്രണയത്തിന്റെ നീറുന്ന
മുറിവില്‍ ഉപ്പുപുരട്ടി ഏകനായി
യാത്രപോയ നിന്റെ പുറകില്‍
വരാതിരിക്കാന്‍ എനിക്കാവില്ല!
തേജ്
പതിവ് പോലെ കവിത നന്നായിരിക്കുന്നു.
ഇതെന്താ എല്ലാ കവിതകളിലും വിരഹവും, നൊമ്പരവും, തിവ്രമായി തന്നെ നിഴലിച്ചു കാണുന്നല്ലോ..
ആശംസകളോടെ
കവിതക്ക് ഒരു പ്രത്യേക കാല്‍പ്പനിക ഭാവം... കൊള്ളാം.... പ്രണയം അങ്ങനെയാണ്.... ഒന്നിനും തടുക്കാന്‍ കഴിയാത്ത ഒന്ന്....
'തട്ടിവീഴ്ത്തിയെന്നെ പ്രാപിച്ച്
ആരവമുണര്‍ത്തി അവനും കടന്നുപോയി.'
‘അവനും കടന്നുപോയി’എന്നു പറയുമ്പോൾ ഒന്നിൽ കൂടുതൽ ആളുകളോട് പ്രണയം തോന്നിയെന്നാണൊ അർത്ഥമാക്കേണ്ടത്...?
കവിത നന്നായി.
പക്ഷെ, മുഖത്തെ ആ കണ്ണീരൊന്നു തുടച്ചാൽ നന്നായിരുനു.ഈ ഭാവം കാണുമ്പോൾ ഒരു വിഷമം...
തിരിച്ചുവരാനൊരു വഴിയൊരുക്കാം
ഇടമില്ലാത്തയിരുട്ടുമുറിയില്‍ നിന്നും...!
ഒരിക്കലും ഇരുട്ട് മുറിയില്‍ അകപ്പെട്ടു പോകരുത് നമ്മുടെ സന്തോഷത്തിനും ദുഖത്തിനും നമ്മള് മാത്രമാണുത്തരവാദി...നമ്മുടെ നഷ്ടങ്ങള്‍ മറ്റുള്ളവരുടെ ലാഭങ്ങള്‍ ആണെന്ന് ഓര്‍ക്കുക, മനസ്സറിഞ്ഞ് സത്യമായി പ്രണയിച്ചുവെങ്കില്‍ ആ ലാഭത്തെ നോക്കി ചിരിക്കുക .. ഇനി വികെ പറഞ്ഞപോലെ ആ കണ്ണിരൊലിച്ച ആ നിര്‍ജീവമായ നോട്ടം മാറ്റുക ....ഇത്ര നല്ല കവിതകള്‍ക്ക് ഈ കണ്ണുനീര് ഒട്ടും ചേരില്ല :)..
എന്നും എപ്പോഴും വേട്ടയാടുന്ന പ്രണയം
കടന്നു പോവില്ലയൊരിക്കലും ഒറ്റക്ക്
വേണമൊരു ഇര,അല്ലെങ്കില്‍ വേടന്
ഏകനായി
യാത്രപോയ നിന്റെ പുറകില്‍
വരാതിരിക്കാന്‍ എനിക്കാവില്ല!
ആകാശ ചരുവില്‍ നക്ഷത്രങ്ങല്‍ക്കൊപ്പം നിലാവെളിച്ചത്തില്‍ കുളിച്ചു നിക്കുന്ന ഒരു കാലം കനവുകാണൂ
Dear Tej,
Good Morning!
Beautiful lines as usual,
But never think,only tears
And memories of lost love,
Will make a peom really interesting.
Right now you are in Guruvayoor;
Surrender you sorrows at the
Lotus Feet Of Lord Guruvayoorappan
Turn the pages of the past forever,
Start seeing life through a new angle.
Life is beautiful because of teh ups and downs,
And remember,you are not the only one
Who weeps silently.
So,cheer up and give a smile.
Hey,Tej,
vazhi thettiyanengilum,as and when you are in a mood,you can browse through sincerely yours.[The Silent Tears]:)
Wishing you a wonderful and happy prosperous April month,
Sasneham,
Anu
അജിത്താണോ ആ ഏകനായ യാത്രികൻ..?
മുറിവിലുപ്പു വീണപോലൊരു ചുട്ടു നീറ്റല്‍ നല്ല കവിത....ചിന്തിച്ചിട്ടുണ്ടോ???? what krishna wanted to teach us by Radha Krishna virahaleela? they were seperated frm body only they were always connected through their soul.seperation gives strength to love....it helps to know the depth of love...be love n be happy with out expecting anything in return....trust in ur love as radha did even after krishna left her and married rugmini.in true love, ur physical body might be seperated but u always be connected through ur souls... its a feeling which made u 1000 life in one moment ....thats wt s true lov.so enjoy this holy seperation f radha krishna....harekrishna.....
നഷ്ടം നഷ്ടം ..തീരാ നഷ്ടം... എങ്കിലും വിരഹവും നൊമ്പരവുമാണോ എന്നും കൂട്ട്?
നന്നായിട്ടുണ്ട് ട്ടോ തേജാ :)
സ്വന്തം പ്രണയത്തിന്റെ നീറുന്ന മുറിവുകളില്‍ ഉപ്പു തേച്ച് കടന്നു പോയവന്റെ പിന്നാലെ വീണ്ടുവിചാരാരമില്ലാതെ പിന്നെയും പിന്തുടരുന്ന ഇതിലെ സ്ത്രീ കഥാപാത്രം പ്രണയത്തെ അപനിര്‍മ്മിക്കുന്ന ഒരു ഇരയാണ്. ഒട്ടും ഇച്ച്ഛാശക്തിയില്ലാത്ത ഇവള് പ്രതിനിധാനം ചെയ്യുന്നതെന്തിനെയാണ്. വഴിതെറ്റിയെങ്കിലും സമാന്തരരേഖകളിലൂടെ സഞ്ചരിക്കുന്നുണ്ടിവള് ജീവിതത്തിന്റെ ഒരു ഘട്ടത്തിലെങ്കിലും. അവസാനത്തെ ഈ വരികളില്ലായിരുന്നെങ്കില്‍ ഒന്നും മിണ്ടാതെ മൂടിവച്ചേനെ.... തേജസ്വിനിയുടെ ഈ പൊള്ളുന്ന ഈ വാക്കുകള്‍...
വാല്‍ക്കഷ്ണം: സ്വയം ഉരുകിത്തീരുമ്പോഴും വെളിച്ചത്തെ - തെളിഞ്ഞ ജീവിതത്തിന്റെ പുതുവഴികളെ - അറിവിനെ - അനുഭവജ്ഞാനത്തെ പ്രതിനിധാനം ചെയ്യാന്‍ കഴിയണം ഓരോ വിലാപ കാവ്യത്തിനും.... ഒരു മെഴുകുതിരിപോലെ... ഓരോ മെഴുകുതിരിയാവട്ടെ തേജസ്വിനിയുടെ ഓരോ കവിതകളും.
തേജ്..
സന്തോഷ് പല്ലശ്ശനയുടെ കമന്റിനടിയില് എന്റെ കയ്യൊപ്പ് കൂടി...!!
നന്നായിരിക്കുന്നു...
ആശംസകള്‍
read the poem..
Nicely written..
Highly poetic..
The verses are very powerful..
Keep blogging, ma'am..
പ്രണയം അത് സുന്ദരമാണ്. അതിന് സൃഷ്ടിക്കാന്‍ കഴിയും. അതേ സമയം അത് അഗ്നിയാണ്. അതിന് ശുദ്ധീകരിക്കാനും എല്ലാം ചാമ്പലക്കാനും കഴിയും. അത് അനാദിയാണ്, അനന്തമാണ്.
എന്നാല്‍ ജീവിതം ഇതില്‍ കൂടുതലാണെന്ന് എണ്റ്റെ തോന്നല്‍. തേജസ്വിനിയുടെ ഒബ്സഷനില്‍ നിന്ന് ഒരു കുതറല്‍ ആവശ്യമാണ്. ഇത്രയും നല്ല കവിതകള്‍ എഴുതാന്‍ കഴിവുള്ള തേജസ്വിനിയുടെ കവിത പ്രണയത്തില്‍ തുടങ്ങി അവിടെത്തന്നെ ഒടുങ്ങിക്കൂടാ.
നന്നായിരിക്കുന്നു.
Post a Comment