Monday, September 7, 2009

ബൂമറാംഗ്

മാനത്തോളമെത്തിയ കല്‍ക്കഷ്ണം
യാത്രതീര്‍ന്ന നിമിഷാര്‍ദ്ധനേരം
ഉയരം ‘താഴ്ച‘യെന്നറിയാതെ
താഴേക്കുനോക്കിയാര്‍ത്തുചിരിച്ചു!

വിളിക്കാതെ വന്ന വിരുന്നുകാരന്റെ
ചിരി നോക്കി മാനം മുഖം കറുപ്പിച്ചു!
വെറുപ്പുപടര്‍ന്ന നീരില്‍ കുളിച്ച്
തേങ്ങിക്കരഞ്ഞ് തിരിച്ചുപോരുന്ന
കല്‍ക്കഷ്ണത്തിന് ഭൂമിയുടെ പ്രണയം
നിഷേധിക്കാന്‍ ഇനിയാവില്ല!

ഹേ ബൂമറാംഗ്, പുറപ്പെടുന്നയിടത്ത്
നീ തിരിച്ചെത്തുക! അതത്രെ പ്രണയം!

22 comments:

തേജസ്വിനി said...

ഹേ ബൂമറാംഗ്, പുറപ്പെടുന്നയിടത്ത്
നീ തിരിച്ചെത്തുക! അതത്രെ പ്രണയം!

പാവപ്പെട്ടവൻ said...

കല്‍ക്കഷ്ണത്തിന് ഭൂമിയുടെ പ്രണയം
നിഷേധിക്കാന്‍ ഇനിയാവില്ല!
ചെറുതെങ്കിലും കൊള്ളാം പുതിയ ചിന്തകള്‍ ഇഷ്ടപ്പെട്ടു ആശംസകള്‍

Anil cheleri kumaran said...

കൊള്ളാം. ഒരു പുതിയ കാഴ്ച്ചപ്പാട്.

Vinodkumar Thallasseri said...

ഒരു കരിങ്കല്‍ച്ചീളില്‍ ഇത്രയൊക്കെ. ഒരുപാട്‌ കാര്യങ്ങള്‍.

എവിടെയായിരുന്നു, കുറേനാള്‍?

steephengeorge said...

wow

വീകെ said...

മാനത്തേക്ക് കല്ലെറിഞ്ഞാലും ഒരു പ്രണയം നിശ്ചയം..!!!

ആശംസകൾ.

സെറീന said...

നല്ല കവിത തേജസ്വിനി.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

എറിയപ്പെടലുകള്‍ക്കെപ്പോഴും,
തിരിച്ചുവരവിന്റെ രാഷ്ട്രീയമുണ്ടായിരിക്കും.

നല്ല കവിത

shaijukottathala said...

ഉയരം കൂടുന്തോറും ഭയപ്പെടണം
വീഴേണ്ട താഴ്ചയെ കുറിച്ച്

ഇഷ്ടപ്പെട്ടു ആശംസകള്‍

തേജസ്വിനി said...

നന്ദി, വിരുന്നുവന്നവര്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മാനത്തോളമെത്തിയ കല്‍ക്കഷ്ണം
യാത്രതീര്‍ന്ന നിമിഷാര്‍ദ്ധനേരം
ഉയരം ‘താഴ്ച‘യെന്നറിയാതെ
താഴേക്കുനോക്കിയാര്‍ത്തുചിരിച്ചു!


അർത്ഥവത്തായ വരികൾ..ഈ സത്യമാണു എല്ലാവരും അറിയേണ്ടത്.ഉയരങ്ങളിലെത്തുമ്പോൾ പ്രണയം മറക്കൂന്നവർ ഓർക്കുക..നിങ്ങളുടെ വീഴ്ചകൾ അനിവാര്യമാണ്.ആ വീഴ്ചകളിൽ നിങ്ങൾ പരിക്കു പറ്റാതെ കര കയറണമെങ്കിൽ പ്രണയിക്കുന്നവരുടെ സാന്നിദ്ധ്യം ആവശ്യമാണെന്ന്..അവർ നിങ്ങൾക്കായി താഴെ കാത്തു നിൽക്കുന്നു.

പതിവുപോലെ നല്ല കവിത തേജസ്വിനി..ആശംസകൾ!

Sureshkumar Punjhayil said...

Angineyano... Ennu thonniyilla..!

Varikal Manoharam... Ashamsakal...!!!

ഷാജി കൊക്കോടന്‍ said...

കവിത നന്നായിട്ടുണ്ട് ആശംസകള്‍

mary lilly said...

ആശംസകള്‍

sandeep salim (Sub Editor(Deepika Daily)) said...

കല്‍ക്കഷണത്തിന്‌ പ്രണയം നിേധിക്കാന്‍ ഇനിയാവില്ല.... സത്യം പ്രണയം നിഷേധിക്കാനാവാത്തത്‌....
നന്ദി...

സംഗീത said...

നന്നായിരിക്കുന്നു കവിത. ശക്തമായ പ്രമേയം. വരികളിലും അതിന്റെ ശക്തി നിറയുന്നു. തേജസ്വിനിയുടെ സ്ഥിരം ശൈലിയില്‍ നിന്ന് കുറച്ചു വ്യത്യാസം ഉണ്ട്. തികച്ചും സ്വാഗതാര്‍ഹം

Junaiths said...

മാനത്തോളമെത്തിയ കല്‍ക്കഷ്ണം
യാത്രതീര്‍ന്ന നിമിഷാര്‍ദ്ധനേരം
ഉയരം ‘താഴ്ച‘യെന്നറിയാതെ
താഴേക്കുനോക്കിയാര്‍ത്തുചിരിച്ചു!

പകല്‍കിനാവന്‍ | daYdreaMer said...

തിരിച്ചെത്തുക തന്നെ ചെയ്യും.. ! നന്നായി തേജസ്വിനി

ചേച്ചിപ്പെണ്ണ്‍ said...

njan pettennnorthathu chandayaante pattiyaanna ....

Pinneeda muzhuvan vayiche
nalla kavitha thejaswini

Unknown said...

aashamsakal.....

Unknown said...

aashamsakal.....

നിങ്ങളുടെ സ്വന്തം ടുട്ടുസ് :) said...

എല്ലാ ഭാവുകങ്ങളും നേരുന്നു.