Tuesday, June 23, 2009

സ്വപ്നത്തിന്റെ നിറഭേദങ്ങള്‍

ജനാലയ്ക്കപ്പുറം പൂക്കുന്ന വെയില്‍
ജനാലയോളമെത്തി മടങ്ങിപ്പോകുന്നു;
ഇരുട്ടുവീഴുന്ന മിഴികളില്‍
സ്വപ്നങ്ങള്‍ പുഴുക്കളായിഴയുന്നു!

ഒഴിഞ്ഞ മരുന്നുകുപ്പികളും
ഉരുണ്ട ‘മാത്ര’കളും നിറഞ്ഞ
ബഹുവര്‍ണ്ണകൊളാഷില്‍
ഒരു കുഞ്ഞ് നിലവിളിക്കുന്നത്
എന്തേ, കേട്ടില്ലയാരും?...

തളര്‍ന്നയെന്‍ കാലുകള്‍ക്കരികില്‍
റെറ്റിനയില്‍ തട്ടി മരിച്ചുവീഴുന്ന-
കെണിയില്‍ അകപ്പെട്ട
എലിയുടെ മിഴികളിലെ
‘പരിഹാസം‘, ദീനതയിലും
ഉയിര്‍ത്തെഴുന്നേറ്റ് ചിരിക്കുന്നു!

കനലെരിയുന്ന മനസ്സില്‍
വാക്കുകളുടെ വര്‍ഷപാതമായി
കവിതകള്‍ പിറക്കുന്നനേരം,
എന്റെ പുഞ്ചിരിയിലെ
കാപട്യത്തിന്റെ നിറച്ചാര്‍ത്ത്
ആത്മാഹുതിയടയുന്നു!

തളര്‍ന്ന കാലുകളില്‍ മുളവെച്ചുകെട്ടി
ഇനിയും, പെയ്യാത്ത മഴക്കാറിനൊപ്പം
നടന്നുനീങ്ങണം-പ്രണയമിനി കാണാതെ വയ്യ!

17 comments:

തേജസ്വിനി said...

പരീക്ഷത്തിരക്കിനിടയില്‍ എഴുതിയതാ........സഹിക്കുക!

Sureshkumar Punjhayil said...

Iniyum Kanatha Pranayathinu...! Manoharam, Ashamsakal...!!!

Sudhi|I|സുധീ said...

കാപട്യത്തിന്റെ നിറച്ചാര്‍ത്ത്
ആത്മാഹുതിയടയുന്നു!
നന്നായിരുന്നു... സഹിച്ചു...
All the best :)

siva // ശിവ said...

തികച്ചും ലളിതസുന്ദരം...

ഭ്രാന്തനച്ചൂസ് said...

ഹും........!

Anju Pulakkat said...

കനലെരിയുന്ന മനസ്സില്‍
വാക്കുകളുടെ വര്‍ഷപാതമായി
കവിതകള്‍ പിറക്കുന്നനേരം,
എന്റെ പുഞ്ചിരിയിലെ
കാപട്യത്തിന്റെ നിറച്ചാര്‍ത്ത്
ആത്മാഹുതിയടയുന്നു!

superb!! :)

ശ്രീഇടമൺ said...

തളര്‍ന്ന കാലുകളില്‍ മുളവെച്ചുകെട്ടി
ഇനിയും, പെയ്യാത്ത മഴക്കാറിനൊപ്പം
നടന്നുനീങ്ങണം-പ്രണയമിനി കാണാതെ വയ്യ!

നന്നായിട്ടുണ്ട്...
ഭാവുകങ്ങള്‍...*

ദേവസേന said...

"ജനാലയ്ക്കപ്പുറം പൂക്കുന്ന വെയില്‍
ജനാലയോളമെത്തി മടങ്ങിപ്പോകുന്നു;
ഇരുട്ടുവീഴുന്ന മിഴികളില്‍
സ്വപ്നങ്ങള്‍ പുഴുക്കളായിഴയുന്നു! "

നിന്റെ ജനാലക്കുള്ളിലേക്ക്
വെയില്‍ പൂക്കുന്ന നാള്‍ അകലെയല്ല.

കുഞ്ഞിന്റെ നിലവിളി ചിരിയിലേക്കു പരിണമിക്കട്ടെ !!

ആശംസകള്‍ !

പകല്‍കിനാവന്‍ | daYdreaMer said...

തളര്‍ന്ന കാലുകളില്‍ മുളവെച്ചുകെട്ടി
ഇനിയും, ഇനിയും...

G. Nisikanth (നിശി) said...

സഹിക്കാതെ പറ്റില്ലല്ലോ..... :)

കവിതേക്കേ മാറ്റീച്ച്, പരൂക്ഷ ശരിക്കെഴുത്കാ കുട്ട്യേ....

സസ്നേഹം

സന്തോഷ്‌ പല്ലശ്ശന said...

കനലെരിയുന്ന മനസ്സില്‍
വാക്കുകളുടെ വര്‍ഷപാതമായി
കവിതകള്‍ പിറക്കുന്നനേരം,
എന്റെ പുഞ്ചിരിയിലെ
കാപട്യത്തിന്റെ നിറച്ചാര്‍ത്ത്
ആത്മാഹുതിയടയുന്നു!


യാതനകളില്‍ കുതിര്‍ത്തിയ വാക്കുകള്‍ ചിക്കിയിട്ടിരിക്കുന്നു വീണ്ടും വീണ്ടും ഉണങ്ങാന്‍ വിത്തിനായി....തേജാ... കവിത നന്നു എന്നുപറയാന്‍ എന്‍റേ സത്യസന്ധത അനുവദിക്കുന്നില്ല നന്നാവും നിങ്ങള്‍ വൈകാതെ....വിഷയത്തില്‍ ഇത്തിരി വൈവിധ്യമൊക്കെയാവാം. കദനക്കവിതള്‍ വിളമ്പിത്തന്ന്...പാവം ഞങ്ങള്‍....

Vinodkumar Thallasseri said...

എലിയുടെ കണ്ണിലെ ചിരി നന്നായി. പക്ഷേ, എവിടെയോ ഫോക്കസ്‌ നഷ്ടപ്പെടുന്നുവോ ?

ജെ പി വെട്ടിയാട്ടില്‍ said...

തേജസ്വിനിയുടെ എല്ലാ കവിതകളും നല്ലത് തന്നെ. പക്ഷെ അപൂര്‍വ്വം ചില കവിതകള്‍ ഞാന്‍ കൂ
ടെ കൂടെ പാടി നോക്കാറുണ്ട്.
അടുത്ത് തന്നെ ഒരു കവിത ഈശ്വരിയെ കൊണ്ട് പാടിപ്പിച്ച് എന്റെ ബ്ലോഗില്‍ പബ്ലീഷ് ചെയ്യുന്നുണ്ട്. വിരോധമില്ലല്ലോ>

Junaid said...

adyamayi ivide ethi, nalla kavitha.. veentum varaaam ... aashamsakal........

വയനാടന്‍ said...

"ഒഴിഞ്ഞ മരുന്നുകുപ്പികളും
ഉരുണ്ട ‘മാത്ര’കളും നിറഞ്ഞ
ബഹുവര്‍ണ്ണകൊളാഷില്‍
ഒരു കുഞ്ഞ് നിലവിളിക്കുന്നത്
എന്തേ, കേട്ടില്ലയാരും?... "

വായിച്ചു തീർന്നിട്ടും ഉള്ളിൽ ഒരു കുഞ്ഞു നിലവിളിച്ചുകൊണ്ടേയിരിക്കുന്നു.

priyag said...

പ്രണയം ഇനി കാണാതെ വയ്യ !!!!!!!!!

Anuroop Sunny said...

തളര്‍ന്ന കാലുകളില്‍ മുളവെച്ചുകെട്ടി
ഇനിയും, പെയ്യാത്ത മഴക്കാറിനൊപ്പം
നടന്നുനീങ്ങണം-പ്രണയമിനി കാണാതെ വയ്യ!

നല്ല വരികള്‍, ആശംസകള്‍