Sunday, September 26, 2010

മരുഭൂമി പറയാതിരിക്കുന്നത്...

ആഴങ്ങളില്‍ വന്യമായ്പെയ്തിറങ്ങിയ മഴ,
ആസക്തിയില്‍ പ്രജ്ഞയറ്റ് മേഘമായുറഞ്ഞു.
ജീവന്റെ ആദ്യതുടിപ്പിന്‍ നിര്‍വൃതിയിലും
മഴയുടെ വരവും കാത്ത് മരുഭൂവിരുന്നു.

മഴയുടെ തുറക്കാ‍ത്ത ജനാലച്ചില്ലുകളില്‍
തട്ടി,ച്ചിന്നിച്ചിതറിയ മിഴികള്‍ നിറഞ്ഞ്
പാതയറിയാതെ ചാലിട്ടൊഴുകിയ രക്തം
മരീചികയുടെ പുതപ്പില്‍ അഭയം തേടുന്നനേരം
സ്വപ്നങ്ങളില്‍ മരുഭൂ ചോദിക്കുന്നുണ്ടാവും;

ഇരുളും വെളിച്ചവും കാലവുമുറങ്ങി,
അച്ഛനെകാണാതെ അകത്തേതൊട്ടിലില്‍
ഉണ്ണിയുമുറങ്ങി; ദൂരെയൊരു നിഴലായി
ജനാലച്ചില്ലിന്നപ്പുറം ഉറങ്ങാത്തതെന്തേ നീ?

മരുഭൂവിന്റെ വരണ്ട ചുണ്ടുകളില്‍
വിരിയുന്ന പുഞ്ചിരിയില്‍, തലമുറകളുടെ
സ്നേഹം ചാലിച്ചുചേര്‍ത്തത് മഴയറിയുക;
അനിവാര്യവിധിയുടെ കൂട്ടിച്ചേര്‍ക്കലിലാവും!

അന്ന്, അതിതീക്ഷ്ണമായ്പെയ്താലും മരുഭൂ
അറിഞ്ഞേക്കില്ല, മഴയുടെ ആസക്തി!

21 comments:

തേജസ്വിനി said...

ഇരുളും വെളിച്ചവും കാലവുമുറങ്ങി,
അച്ഛനെകാണാതെ അകത്തേതൊട്ടിലില്‍
ഉണ്ണിയുമുറങ്ങി; ദൂരെയൊരു നിഴലായി
ജനാലച്ചില്ലിന്നപ്പുറം ഉറങ്ങാത്തതെന്തേ നീ?

Sureshkumar Punjhayil said...

Marubhoomikke ariyu, Mazayude asakthi...!

Unknown said...

മരുഭൂമി പറയാതിരിക്കുന്നത്...
മാഞ്ഞു പോയ ചിരിയെ കുറിച്ചോ
വറ്റി തീര്‍ന്ന കണ്ണുനീരിനെ കുറിച്ചോ ആവും

വരവൂരാൻ said...

അനിവാര്യവിധിയുടെ കൂട്ടിച്ചേര്‍ക്കലിലാവും
സ്നേഹം ചാലിച്ചുചേര്‍ത്തത്.

.... ആശംസ്കൾ.. നല്ല കവിത

അനില്‍കുമാര്‍ . സി. പി. said...

മനസ്സിലേക്ക് പെയ്തിറങ്ങുന്ന വാക്കുകളുടെ സൌമ്യത.

ആശംസകള്‍.

Anu said...

priyappetta tej,
hardamaya abhinandanagal pakshe,kavithakkalla....:)
Marannuvo........oru padu santhosham.
Marubhumi ippol mazhathullikalude thanuppu eetu vangi santhosham kndu enikku irikkan vayye ennu paranju thulli chadukayalle......
jeevitham thudangunnu........oru tharattu pattinte eenam kattil ozhukiyethunnudo......?
Sasneham,
Anu

G. Nisikanth (നിശി) said...

കുറച്ചൊക്കെ പിടികിട്ടി, കുറച്ചേറേ കിട്ടിയില്ല! :) എന്റെ അജ്ഞത!!

ഏതായാലും കവിതകളിലേക്കുള്ള ഈ തിരിച്ചുവരവിൽ സന്തോഷിക്കുന്നു.
വരികളിലും ആശയങ്ങളിലും പ്രകടമായ മാറ്റം കാണുന്നു.
ആ ഹെഡ്ഡിങ്ങിലെ പേനയിൽ നിന്നും തെറിക്കുന്ന ചോരത്തുള്ളികൾ കൂടി മായ്ച്ചാൽ കൂടുതൽ നല്ലത്
സ്വന്തം ചിത്രവും ഇടാനുള്ള ആർജ്ജവം കാട്ടിയിരിക്കുന്നു…

പ്രതീക്ഷകളാണ് ജീവിതം മുൻപോട്ട് കൊണ്ടുപോകുന്നത്.

മരുഭൂവിന്റെ വരണ്ട ചുണ്ടുകളില്
വിരിയുന്ന പുഞ്ചിരിയില്, തലമുറകളുടെ
സ്നേഹം ചാലിച്ചുചേര്‍ത്തത് മഴയറിയുക

നന്നായിരിക്കുന്നു, എഴുത്ത് തുടരുക, എല്ലാ ആശംസകളും…

രമേശ്‌ അരൂര്‍ said...

മാറില്‍ ചൂഴ്ന്നു കത്തുന്ന
തീഷ്ണ സൂര്യനെ
മേഘ കമ്പിളി കൊണ്ടു
എത്ര മറച്ചു പിടിച്ചാലും
പെയ്തു നിറയ്ക്കനാവുമോ
ഈ ഊഷര വനങ്ങള്‍

yousufpa said...

മരുഭൂവിലായാലും മഴ ഉറഞ്ഞു പെയ്യണം.അത് ഘനീഭവിച്ച് പോകരുത്.
നല്ല കവിത.ആശംസകൾ.

മാണിക്യം said...

അന്ന്, അതിതീക്ഷ്ണമായ്പെയ്താലും മരുഭൂ
അറിഞ്ഞേക്കില്ല, മഴയുടെ ആസക്തി!


പതിവുപോലെ നല്ലൊരു കവിത
ആശംസകള്‍

തേജസ്വിനി said...

ellaavarkkum nandi....

തേജസ്വിനി said...

സുരേഷേട്ടന്‍,
MyDreams,
വരവൂരാന്‍,
അനില്‍കുമാര്‍,
അനു,
രമേശ്,
യൂസുഫിക്ക
മാണിക്യം ചേച്ചി

ഒരുപാട് നന്ദി...

ചെറിയനാടന്‍ ചേട്ടന്‍...
എല്ലാം ശര്യാവും!

നീര്‍വിളാകന്‍ said...

സൌമ്യത... അതാണ് ഈ കവിതയില്‍ എനിക്ക് കാണാന്‍ കഴിഞ്ഞത്.... വളരെ നന്നായി പറഞ്ഞു...നേരിട്ട് ഹൃദയുമായൊ സംവദിച്ചു... ആശംസകള്‍

ഏ.ആര്‍. നജീം said...

മഴയുടെ കുളിര്, രാത്രിയുടെ ഇരുള്, ഏകാന്തതയുടെ നെടുവീര്‍പ്പ്, നിരാശയുടെ വിരസത, എങ്കിലും ആശ്വാസം കണ്ടെത്തുന്ന ഒരു പെണ്മനസ്

ഒക്കെ ഒരു ബയോസ്കൊപ്പില്ലെന്നോണം മനസ്സിലൂടെ കടന്നു പോയി ഈ കവിത വായിച്ചപ്പോള്‍
അഭിനന്ദനങ്ങള്‍ തേജ്...

വീകെ said...

ആശംസകൾ...

Unknown said...

കുറച്ചേ എനിക്കും പിടികിട്ടിയുള്ളു, എന്റെയും അഞ്ജത തന്നെ!

മരുഭൂവിന്റെ വരണ്ട ചുണ്ടുകളില്‍
വിരിയുന്ന പുഞ്ചിരിയില്‍, തലമുറകളുടെ
സ്നേഹം ചാലിച്ചുചേര്‍ത്തത് മഴയറിയുക;
അനിവാര്യവിധിയുടെ കൂട്ടിച്ചേര്‍ക്കലിലാവും!

ഈ നാലു വരികൾ ഒന്നുകൂടി മിനുക്കാമായിരുന്നു, ആദ്യ വരികളിലെ ഒഴുക്ക് വിട്ടുപോകുന്നുണ്ടിവിടെ.

കമന്റാൻ ഞാനാളല്ലാട്ടൊ!

Vinodkumar Thallasseri said...

പെയ്തുകൊണ്ടിരിക്കുന്ന മഴ പെയ്യാനാവാതെ ഉറഞ്ഞു നില്‍ക്കുന്നു. മഴയും സ്വപ്നം കാണുകയായിരിക്കും. മരുഭൂമിയുടെ മനസ്സു വായിക്കാന്‍ ഒരു തേജസ്വിനിയുണ്ട്‌. മഴയുടെ സ്വപ്നങ്ങള്‍ ആരറിയാന്‍?

ഈ കവിതയും പ്രൊഫൈല്‍ ഫോട്ടോയില്‍ വരുത്തിയ മാറ്റവും കൂട്ടിവായിക്കാമോ? ഒന്നു മുഖം ംകാണിച്ച്‌ വീണ്ടും കണ്ണിലേക്ക്‌ തിരിച്ചു പോയി. എങ്കിലും സന്തോഷം, കണ്ണുകള്‍ പെയ്യുന്നില്ലല്ലോ. ഇനി അതും ഉറഞ്ഞുപൊയതാണെന്ന് പറയല്ലേ...

പാവപ്പെട്ടവൻ said...

കൊള്ളാം നല്ല വരികള്‍ മൂര്‍ച്ചയുണ്ട്‌

തേജസ്വിനി said...

നീർവിളാകൻ,
നജീമിക്ക,
സോണ,
വികെ
നിശാസുരഭി,
തള്ളശ്ശേരി
പാവപ്പെട്ടവൻ

നല്ല വാക്കുകൾക്ക് നന്ദി...
ഇടയ്ക്കൊന്നെത്തിനോക്കീതാ....പിന്നെ വേണ്ടാന്നു വെച്ചു....

വിജയലക്ഷ്മി said...

ഇരുളും വെളിച്ചവും കാലവുമുറങ്ങി,
അച്ഛനെകാണാതെ അകത്തേതൊട്ടിലില്‍
ഉണ്ണിയുമുറങ്ങി; ദൂരെയൊരു നിഴലായി
ജനാലച്ചില്ലിന്നപ്പുറം ഉറങ്ങാത്തതെന്തേ നീ?

നല്ല വരികള്‍ ഇഷ്ടപ്പെട്ടു ...

തേജസ്വിനി said...

nandi lakshmi chechee...