ആദ്യരാത്രിയില്‍
അവന്‍ പുരുഷമേധാ-
വിത്വത്തിന്റെ
വക്താവായിരുന്നു.
ഒരു ചുംബനാന്ത്യം
മനുസ്മൃതിസൂക്തങ്ങള്‍ക്കി-
ടയില്‍ അവനോതി;
നീയൊരു വെറും മഴ.
അനാദിയായ മഴ
അറിഞ്ഞിരിക്കീല അതിന്റെ
പാരതന്ത്ര്യം:
മഴ
പെയ്യുന്നതുവരെ
മേഘത്തിനു സ്വന്തം
മേഘം മുതല്‍ ഭൂമി വരെ
വായുവിനു സ്വന്തം
പെയ്തുകഴീഞ്ഞാല്‍
ഭൂമിയുടെ സ്വന്തം.
വൃദ്ധസദനത്തിലെ
ഇടനാഴിയില്‍ അവളുടെ
മടിയില്‍ തലവെച്ച്
പിന്നീടെന്നോ അവന്‍ തിരുത്തി;
വിട്ടുപോകുന്ന മഴ
മേഘത്തിനു മരണം,
വായുവിന് മഴ
വേവുന്ന ചൂടില്‍ സാന്ത്വനം,
ഭൂമിക്ക് മഴ
ജീവനും.
Subscribe to:
Post Comments (Atom)
10 comments:
ആദ്യരാത്രിയില്‍
അവന്‍ പുരുഷമേധാ-
വിത്വത്തിന്റെ
വക്താവായിരുന്നു.
ഒരു ചുംബനാന്ത്യം
മനുസ്മൃതിസൂക്തങ്ങള്‍ക്കി-
ടയില്‍ അവനോതി;
നീയൊരു വെറും മഴ.
“വിട്ടുപോകുന്ന മഴ
മേഘത്തിനു മരണം,
വായുവിന് മഴ
വേവുന്ന ചൂടില്‍ സാന്ത്വനം,
ഭൂമിക്ക് മഴ
ജീവനും.“
ആ തിരുത്തു തന്നെയല്ലേ സത്യവും.
-സുല്‍
മഴ പെയ്യുന്നതുവരെ
മേഘത്തിനു സ്വന്തം..........ഇങ്ങനെ ആരും തന്നെ ചിന്തിച്ചിട്ടുണ്ടാവില്ല.നല്ല കവിത
തികച്ചും മൌലികമായ ചിന്ത! നല്ല കവിതയിലൂടെയുള്ള ആവിഷ്കാരം.
ആശംസകള്‍
മഴ
പെയ്യുന്നതുവരെ
മേഘത്തിനു സ്വന്തം
മേഘം മുതല്‍ ഭൂമി വരെ
വായുവിനു സ്വന്തം
പെയ്തുകഴീഞ്ഞാല്‍
ഭൂമിയുടെ സ്വന്തം.
ഈ വരികള്‍ എന്നെയേറെ അത്ഭുതപ്പെടുത്തി..
ചിന്തയുടെ തീഷ്‌ണതയെ നമിക്കുന്നു...
ആശംസകളോടെ....
നന്നായിട്ടുണ്ട്...
നന്‍മകള്‍ നേരുന്നു...
സസ്നേഹം,
ജോയിസ്..!!
നന്നായി
suhruthe.....kavithakalude ennam koodumthorum avayude soundharyavum vardhichukondirikkunnu....... aasamsakal......
നന്നായിരിയ്ക്കുന്നു. ആശംസകള്‍!
ചൂടേറ്റുപൊള്ളുന്ന ഭൂമിയുടെ സിരകളിലേക്കു പെയ്തിറങ്ങുമ്പോഴും നീയൊരു ‘വെറും മഴ‘ എന്നു കരുതുന്നവര്‍ക്ക് ഒരു സൂചനയോ ഇത്?
..പതിവുപോലെ നന്നായിരിക്കുന്നു...
Post a Comment